ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 87- ാം ചരമവാര്‍ഷികം 23 ന്

പാലാ:തിരുഹൃദയഭക്തി പ്രചാരകനും തിരുഹൃദയ സന്യാസിനി സമൂഹസ്ഥാപകനുമായ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 87 ാം ചരമവാര്‍ഷികം മേയ് 23 ന് ആചരിക്കും. എസ്.എച്ച് പ്രൊവിന്‍്ഷ്യല്‍ ഹൗസ് കപ്പേളയിലായിരിക്കും ചടങ്ങുകള്‍.

ഇന്നുമുതല്‍ 22 വരെ വിവിധ രൂപതാധ്യക്ഷന്മാരും വികാരി ജനറാല്‍മാരും വൈദികരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്കി നൊവേന പ്രാര്‍ത്ഥനകള്‍ നടത്തും.

23 ന് ശ്രാദ്ധം നടക്കും. രാവിലെ 10.30 ന്‌സമൂഹബലിക്ക് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.11.45 ന് കബറിടത്തിങ്കല്‍ ചരമവാര്‍ഷിക പ്രാര്‍ത്ഥനകള്‍. 12 ന് ശ്രാദ്ധ നേര്‍ച്ച വെഞ്ചരിപ്പ്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.