ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 87 ാം ചരമവാര്‍ഷികം ആചരിച്ചു

പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 87 ാം ചരമവാര്‍ഷികം എസ് എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ ആചരിച്ചു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമൂഹബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ശ്രാദ്ധവെഞ്ചരിപ്പും നിര്‍വഹിച്ചു.

വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ശക്തിസംഭരിച്ചു കരുണാര്‍ദ്രസ്‌നേഹം പങ്കുവച്ച വ്യക്തിയായിരുന്നു മത്തായി അച്ചനെന്നും അച്ചന്‍ സ്ഥാപിച്ച തിരുഹൃദയസന്യാസിനി സമൂഹത്തിലൂടെ അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും തുടരുന്നത് ശ്ലാഘനീയമെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.