വെനിസ്വേലയില്‍ മോഷ്ടാക്കള്‍ യുവവൈദികനെ വെടിവച്ചു കൊന്നു

വെനിസ്വേല: അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന മോഷണശ്രമത്തിനിടയില്‍ യുവവൈദികനെ മോഷ്ടാക്കള്‍ വെടിവച്ചുകൊന്നു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ പ്രീസ്റ്റ്‌സ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് അംഗമായ ഫാ. ജോസ് മാനുവല്‍ ദെ ജീസസ് ആണ് കൊല്ലപ്പെട്ടത്. 39 വയസായിരുന്നു. സാന്‍ ജുവാന്‍ ബൗട്ടീസ ഡയസീഷ്യന്‍ യൂക്കറിസ്റ്റിക് ഷ്രൈന്‍ വികാരിയുമായിരുന്നു.

വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം ഇടവകക്കാരുമായി സംസാരിച്ചതിന് ശേഷം അപ്പാര്‍ട്ട്‌മെന്റിലെത്തിയതായിരുന്നു വൈദികന്‍. അപ്പോഴാണ് മോഷ്ടാക്കള്‍ എത്തിയത്. മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു.

കൊലപാതകങ്ങളില്‍ ലോകത്തിലെ തന്നെ മുമ്പന്തിയിലാണ് വെനിസ്വേല. ദിവ്യകാരുണ്യത്തിന്റൈ ഉപാസകനായിരുന്നു അദ്ദേഹമെന്നും വെനിസ്വേലയ്ക്ക് മുമ്പ് എന്നത്തെക്കാളും കൂടുതലായി വൈദികരെ ആവശ്യമാണെന്നും എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് കൊലപാതകത്തെക്കുറിച്ചുളള വാര്‍ത്തയില്‍ പ്രതികരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.