ഇന്ത്യയ്ക്ക് വത്തിക്കാന്‍ വെന്റിലേറ്റര്‍ സംഭാവന ചെയ്തു

വത്തിക്കാന്‍ സിറ്റി: കോവിഡ് ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്ക് വത്തിക്കാന്റെ സഹായഹസ്തം. ആറു വെന്റിലേറ്ററുകളാണ് വത്തിക്കാന്‍ ഇന്ത്യയ്ക്ക് നല്കിയിരിക്കുന്നത്. പാപ്പായുടെ ദാനധര്‍മ്മാദി കാര്യങ്ങള്‍ക്കായുള്ള വിഭാഗം എലെമോസിനേറിയ അപ്പസ്‌തോലിക്ക ആണ് വത്തിക്കാന്‍ നയതന്ത്രവിഭാഗത്തിന്റെ സഹായത്തോടെ വെന്റിലേറ്റര്‍ അയച്ചത്.

ഇന്ത്യയെ കൂടാതെ എട്ടു രാജ്യങ്ങള്‍ക്ക് കൂടി വെന്റിലേറ്ററുകള്‍ നല്കിയിട്ടുണ്ട്. ഇതില്‍ ബ്രസീലിന് മാത്രമാണ് ഇന്ത്യയ്‌ക്കൊപ്പം എണ്ണം വെന്റിലേറ്ററുകള്‍ അയച്ചിരിക്കുന്നത്. കൊളംബിയ, അര്‍ജന്റീന, ചിലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ, സിറിയ, പാപ്പുവ ന്യൂഗിനിയ എന്നിവയാണ് ലിസ്റ്റിലെ മറ്റ് രാജ്യങ്ങള്‍.

വെന്റിലേറ്ററിന് പുറമെ മറ്റ് ആരോഗ്യസേവന വസ്തുക്കളും സംഭാവന ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.