എല്ലാവര്‍ക്കും രക്ഷ ആവശ്യമാണ്…

ഉത്ഭവപാപം,ക്രിസ്തു നേടിത്തന്ന രക്ഷ ഇവയെ കുറിച്ചൊക്കെ നമ്മില്‍ പലര്‍ക്കും പലതരത്തിലുള്ള ആശങ്കകളുണ്ട്. ഈ ആശങ്കകളെക്കുറിച്ച് സഭയുടെ കാഴ്ചപ്പാട് എന്തായിരിക്കും എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. ആത്മീയമായി വളരാനും രക്ഷയെക്കുറിച്ച് അറിയാനും ഇതേറെ സഹായകരമാണ്.
ഉത്ഭവപാപത്തെ നിഷേധാത്മകമായി മനസ്സിലാക്കരുതെന്നാണ് സഭ ആഗ്രഹിക്കുന്നത്. ക്രിസ്തു നേടിത്തന്ന രക്ഷയുമായി ബന്ധപ്പെടുത്തിവേണം ഇതിനെ മനസ്സിലാക്കേണ്ടത്. യേശു സര്‍വ്വമനുഷ്യരുടെയും രക്ഷകനാണ്. എല്ലാവര്‍ക്കും രക്ഷ ആവശ്യവുമാണ്. ക്രിസ്തുവിലൂടെ എല്ലാവര്‍ക്കും രക്ഷ നല്കപ്പെടുന്നു. ഈ സദ് വാര്‍ത്തയുടെ മറുവശമാണ് ഉത്ഭവപാപത്തെ സംബന്ധിക്കുന്ന പ്രബോധനം എന്നാണ് ഇതേക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പറയുന്നത്.

ഉത്ഭവപാപം ഓരോ വ്യക്തിക്കുമുള്ളതാണെങ്കിലും അതിന് വ്യക്തിപരമായ ഒരു തെറ്റിന്‌റെ സ്വഭാവമില്ല. ഉത്ഭവവിശുദ്ധിയുടെയും നീതിയുടെയും അഭാവമാണ് ഉത്ഭവപാപം. മനുഷ്യപ്രകൃതിക്ക് സഹജമായ എല്ലാകഴിവുകളെയും അത്ക്ഷതപ്പെടുത്തി. അങ്ങനെ മനുഷ്യന്‍ അജ്ഞത്ക്കും വേദനയ്ക്കും മരണത്തിന്റെ ആധിപത്യത്തിനും അധീനനായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.