വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപകനെ ദൈവദാസനായി പ്രഖ്യാപിച്ചു


കൊച്ചി: വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപകന്‍ ഫാ. വര്‍ക്കി കാട്ടറാത്തിനെ ദൈവദാസനായി പ്രഖ്യാപിച്ചുകൊണ്ട് നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബി,പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദൈവദാസ പദവി പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദൈവദാസനായി പ്രഖ്യാപിക്കാനുള്ള വത്തിക്കാന്റെ അനുമതിപത്രം അതിരുപത ചാന്‍സലര്‍ റവ. ഡോ. ജോസ്് പൊള്ളയില്‍ വായിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍, മാര്‍ ജേക്കബ് മനത്തോടത്ത്, ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ സന്ദേശം നല്കി.

വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ ജനറലേറ്റിലാണ് ഇതു സംബന്ധിച്ചുള്ള ചടങ്ങുകള്‍ നടന്നത്.. നാമകരണ നടപടികളുടെ ഭാഗമായി രൂപീകരിച്ച അതിരൂപതാതല അന്വേഷണത്തിനുള്ള ബോര്‍്ഡ് ഓഫ് എന്‍ക്വയറി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.