ഗ്വാഡലൂപ്പെ വെര്‍ച്വല്‍ തീര്‍ത്ഥാടനത്തില്‍ മൂന്നു മില്യന്‍ വിശ്വാസികള്‍ പങ്കെടുത്തു

മെക്‌സിക്കോ സിറ്റി: ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പെ വെര്‍ച്വല്‍ തീര്‍ത്ഥാടനത്തില്‍ മൂന്നു മില്യന്‍ വിശ്വാസികള്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. സെപ്തംബര്‍ 19 നാണ് ആദ്യമായി വിര്‍ച്വല്‍ പില്‍ഗ്രിമേജ് സംഘടിപ്പിച്ചത്. 106 ഗ്രൂപ്പുകളിലായിട്ടാണ് വിശ്വാസികള്‍ പങ്കെടുത്തത്.

കോവിഡ് പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തിലാണ് വെര്‍ച്വല്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ മാധ്യസ്ഥം യാചിച്ചാണ് പ്രാര്‍ത്ഥന നടത്തിയത്. ജപമാല, ലൈവ് സ്ടീമിംങ് മാസ് എന്നിവയോടുകൂടിയായിരുന്നു വെര്‍ച്വല്‍ തീര്‍ത്ഥാടനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.