ഇന്ന് വിഴിഞ്ഞം തുറമുഖ കവാടത്തില്‍ നടക്കുന്ന തീരദേശ സമരത്തില്‍ മലയോര ജനതയും അണിചേരുന്നു

വിഴിഞ്ഞം: വിഴിഞ്ഞം സമരത്തില്‍ അണിചേര്‍ന്ന് പിന്തുണ പ്രഖ്യാപിക്കാന്‍ മലയോര ജനതയും. തീരദേശ പോരാട്ടത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാഭാരവാഹികളാണ് ഇന്ന് വിഴിഞ്ഞത്ത് എത്തുന്നത്.

51 അംഗ പ്രതിനിധിസംഘം ഇടുക്കിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സമരയാത്ര ഇടുക്കി മെത്രാന്‍ മാര്‍ജോണ്‍ നെല്ലിക്കുന്നേല്‍ ഫഌഗ് ഓഫ് ചെയ്തു. പ്രതിനിധി സംഘത്തോടൊപ്പം ഇടുക്കിരൂപതയും വൈദിക സമിതി പ്രതിനിധികളും പങ്കുചേരും.

മലയോര-തീരദേശ ഐക്യം വലിയ പ്രത്യാശ നല്കുന്നുവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാളും തീരദേശ സമരത്തിന്റെ ജനറല്‍ കണ്‍വീനറുമായ മോണ്‍. യൂജിന്‍ എച്ച് പെരേര അഭി്പ്രായപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.