കൊച്ചി: വിഴിഞ്ഞം തുറമുഖസമരത്തിനെതിരെ നടക്കുന്ന കള്ളപ്രചരണങ്ങളെക്കുറിച്ച് നിഷ്പക്ഷഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. രാഷ്ട്രീയപാര്‍ട്ടികളും പോഷകഘടകങ്ങളും വൈദികര്‍ ഉള്‍പ്പടെയുള്ള സമരക്കാരെ പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ചില ചാനലുകള്‍ കൃത്യമായ അജണ്ടയോടുകൂടിയാണ് സമരത്തെ കാണുന്നതെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആരോപിച്ചു.
അതിജീവനത്തിന് വേണ്ടിയാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. അതിനെ ഇകഴ്ത്തുകയും സമൂഹമധ്യത്തില്‍ സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനും ശ്രമിക്കുന്നത് അപലപനീയമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു