ദൈവവിളി ലഭിക്കാന്‍ സ്‌കോളര്‍ഷിപ്പ് കീറിക്കളഞ്ഞ ചെറുപ്പക്കാരന്‍

പന്ത്രണ്ടാമത്തെ വയസില്‍ ദിവ്യകാരുണ്യം സ്വീകരിച്ച നാള്‍ മുതല്‌ക്കേ ആ ബാലന്റെ മനസ്സില്‍ ഒരേയൊരു പ്രാര്‍തഥനയേ ഉണ്ടായിരുന്നുള്ളൂ. വൈദികനാകുക. അന്നുമുതല്‍ ഏതു പ്രവൃത്തി ചെയ്യുമ്പോഴും നെടുവീര്‍പ്പുപോലെ അവന്റെ മനസ്സില്‍ ആ പ്രാര്‍്ത്ഥന മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രത്യേക നിയോഗത്തിനായി ജപമാലയെ അവന്‍ കൂട്ടുപിടിച്ചു.പഠനത്തില്‍ മിടുക്കനായിരുന്ന അവന് കോളജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദേശീയ പരീക്ഷയില്‍ ഉന്നത സ്‌കോളര്‍ഷിപ്പ് കിട്ടിയത് വഴിത്തിരിവായി.

ഇടവക വികാരി ഫാ.വില്യം ജെ. ബോർഗന് സന്ദർശിച്ചു സന്തോഷത്തോടെ പറഞ്ഞു ” അച്ചാ, എനീക്ക് സ്കോളർഷിപ്പ് ലഭിച്ചു “ബോർഗനച്ചൻ അവന്റെ തോളിൽ കൈയ്യിട്ട് കണ്ണിലേക്ക് നോക്കി, പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു ; നീ ദൈവത്തിൽ വിശ്വാസിക്കുന്നുണ്ടോ ? എങ്കിൽ ആ സ്കോളർഷിപ്പ് കടലാസ് കീറികളയുക! വൈദികന്റെ ഈ വാക്കുകൾ കേട്ടപ്പോൾ അവന്‍ഞെട്ടി പോയി , കാരണം ഈ സ്കോളർഷിപ്പു അവന്റെ എല്ലാ ചിലവുകൾ സഹിതം മൂന്നു വർഷത്തെ സർവ്വകലാശാല വിദ്യാഭ്യാസത്തിന് സഹായിക്കുമായിരുന്നു.

ബോർഗനച്ചൻ പറഞ്ഞു നിനക്ക് ദൈവവിളിയുണ്ട് നീ സെമിനാരിയിൽ ചേരുക . തന്റെ സർവ്വകലാശാല വിദ്യാഭ്യാസത്തിനു ശേഷം സെമിനാരിയിൽ പോകാ മെന്നായി അവന്‍. പക്ഷേ അച്ചൻ പറഞ്ഞു ദൈവഹിതമാണ് നീ സെമിനാരിയിൽ ഇപ്പോൾ പോകണം.

ദൈവഹിതത്തിനു കീഴ വഴങ്ങി അവന്‍ സ്കോളർഷിപ്പ് കടലാസ് വലിച്ചെറിഞ്ഞ. സെമിനാരിലേക്ക് പോയി.ഫുള്‍ട്ടന്‍ ജെ ഷീനായിരുന്നു ആ ചെറുപ്പക്കാരന്‍. 1919 സെപ്തംപ്ർ 20 ന് വൈദികനായി. പിന്നെ മെത്രാനായി, ഒടുവില്‍ അൾത്താര വണക്ക ത്തിനു യോഗ്യനായി.

നിങ്ങളിൽ എത്ര പേർക്കാണ് ഈശോയെ അനുഗമിക്കുവാൻ ആഗ്രഹം. മാധ്യമങ്ങൾ വൈദികരെയും സന്യസ്തരെയും തെറ്റാക്കി ചിത്രകരിക്കുമ്പോൾ എനിക്കും നിനക്കു o ജീവിച്ച് കാട്ടുവാൻ സാധിക്കിലെ എന്താണ് ക്രിസ്തു ശിഷ്യത്വം.

മാധ്യമങ്ങളും സുഹ്യത്തുക്കളും നിങ്ങളോട് പറയും വൈദികനല്ലങ്കിൽ സിസ്റ്റർ അകേണ്ട . ഇതാ ദൈവത്തിന്റെ വിളി വളരെ ലോലമാണ്. ചെറിയ ശബ്ദമേ അതിനുള്ളു. 2000 വർഷങ്ങൾക്കുമുമ്പ് നമ്മുക്കു വേണ്ടി മുറിയപ്പെട്ടവന്റെ സ്നേഹത്തിന് പ്രത്യുത്തരം കൊടുക്കാവാൻ ക്രിസ്തു എന്നെയും നിങ്ങളെയും വിളിക്കുന്നു. ധീരതയോടെ രക്തസാക്ഷിത്വം വരിച്ച് വിശുദ്ധരുടെ ചുടുനിണം നിങ്ങളെ വിളിക്കുന്നു.

വിശുദ്ധിയുടെ സുവർണ പുഷ്പമായ പരിശുദ്ധ അമ്മ നിങ്ങളെ വിളിക്കുന്നു ഈശോയുടെ വിശുദ്ധർ വിളിക്കുന്നു. ലോകത്തിൽ ഇനിയും ഈശോയെ അറിയാത്തവർ ഉണ്ട്. ദൈവവിളി തിരിച്ചറിഞ്ഞ് ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാം. കേരളത്തിന്റെ പുറത്ത് മീഷൻ രൂപതകളിൽ ദൈവവിളികൾ കുറവാണ്. മീഷൻ പ്രാന്തങ്ങളിൽ സുവിശേഷമാകുവാൻ ദൈവവിളികൾ സീറോ മലബാർ സഭയ്ക്കും മറ്റു സഭകൾക്കും ആവേശ്യമാണ്. നമ്മൾക്ക് പ്രാർത്ഥിക്കാം. ജീവിതം വഴി കാട്ടി കൊടുക്കാം..

ബ്ര. വിനോദ് കുന്നപ്പള്ളി



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.