കര്‍ത്താവിന് വേണ്ടി കാത്തിരിക്കുകയാണോ? ഇങ്ങനെ പ്രാര്‍ത്ഥിക്കാം

കര്‍ത്താവിന്് വേണ്ടി കാത്തിരിക്കുന്നവരാണ് നാം ഓരോരുത്തരും. ജീവിതാന്ത്യത്തില്‍ കര്‍ത്താവുമായുള്ള കൂടിക്കാഴ്ച നമ്മള്‍ ഓരോരുത്തരുടെയും സ്വപ്‌നവും പ്രതീക്ഷയും ആഗ്രഹവുമാണ്. എങ്കിലും അതിന് പുറമെ നിത്യജീവിതത്തിലെ ഓരോ അവസരങ്ങളിലും ദൈവികഇടപെടലിന് വേണ്ടി നാം കാത്തിരിക്കുന്നവരാണ്. അങ്ങനെ കാത്തിരിക്കുന്നവര്‍ക്കായി ഇതാ ഒരു പ്രാര്‍തഥന:

കര്‍ത്താവേ എ്‌ന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്ക് ഞാന്‍ ഉയര്‍ത്തുന്നു. ദൈവമേ അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു. ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ. ശത്രുക്കള്‍ എന്റെ മേല്‍ വിജയം ആഘോഷിക്കാതിരിക്കട്ടെ. അങ്ങയെ കാത്തിരിക്കുന്ന ഒരുവനും ഭഗ്നാശനാകാതിരിക്കട്ടെ. വിശ്വാസവഞ്ചകര്‍ അപമാനമേല്ക്കട്ടെ. കര്‍ത്താവേ അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ. അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ.അ്ങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ. എന്നെ പഠിപ്പിക്കണമേ. എന്തെന്നാല്‍ അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം. അങ്ങേക്കുവേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.( സങ്കീ 25:1-5)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.