യുദ്ധം മരണവും നാശവും മാത്രം നല്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുദ്ധം മരണവും നാശവും മാത്രമാണ് നല്കുന്നത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷം നിറഞ്ഞിരിക്കുന്നു. ഈ സമയത്ത് ആത്മനിയന്ത്രണം പാലിക്കുക. ശത്രുതയില്‍ നിന്ന് അകന്നുനില്ക്കുക. ഈ സന്ദര്‍ഭത്തില്‍ സമാധാനം ലോകമെങ്ങും നിറയപ്പെടാനായി എല്ലാവരും പ്രാര്‍ത്ഥിക്കണം. യുഎസ്- ഇറാന്‍ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലായിരുന്നു പാപ്പായുടെ ഈ സഹായാഭ്യര്‍തഥന.

ഇറാനിയന്‍ ജനറലായ ഖാസിം സുലൈമാനിയുടെ കൊലപാതകം ഇറാന്‍ ജനതയെ ഞെട്ടിച്ചിരിക്കുകയാണെന്ന് കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോ പ്രതികരിച്ചിരുന്നു. പ്രതികാരത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന സ്ഥലമായി ഇറാന്‍ മാറുന്നതിലും അദ്ദേഹം ആശങ്കപ്രകടിപ്പിച്ചിരുന്നു.

ആത്മനിയന്ത്രണം പാലിക്കാനും ന്യായബോധത്തോടെ പ്രവര്‍ത്തിക്കാനും വിവേകം ലഭിക്കാനും ശാന്തത കൈവരിക്കാനും എല്ലാവരോടും അദ്ദേഹം ആഹ്വാനം മുഴക്കിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.