യുദ്ധം സാത്താന്റെ പ്രലോഭനം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:യുദ്ധം സാത്താന്റെ പ്രലോഭനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

നമ്മുടെ ഹൃദയങ്ങളില്‍ സമാധാനം ഇല്ലെങ്കില്‍ ലോകത്തിലെ സമാധാനത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എന്റെ ഹൃദയത്തില്‍ യുദ്ധമുണ്ടെങ്കില്‍ എന്റെ കുടുംബത്തിലും യുദ്ധമുണ്ടായിരിക്കും, എന്റെ അയല്‍വക്കത്തും തൊഴിലിടങ്ങളിലും യുദ്ധമുണ്ടായിരിക്കും. ജോലി ചെയ്യുന്ന സ്ഥലങ്ങളിലും കമ്മ്യൂണിറ്റിയിലുമെല്ലാം നാം യുദ്ധത്തിന്റെ രീതിയിലാണ് പ്രതികരിക്കുന്നതെന്നും പാപ്പ വിലപിച്ചു.

സ്‌നേഹം ചെറിയ കാര്യങ്ങളിലൂടെയാണ് വെളിവാക്കപ്പെടുന്നത്.യുദ്ധത്തിലൂടെ നാം നമ്മെത്തന്നെയാണ് നശിപ്പിക്കുന്നത്. നാം ആദ്യം നമ്മുടെ സ്‌നേഹം ഹൃദയങ്ങളില്‍ നിന്ന് പുറത്തേയ്‌ക്കെറിയുന്നു. പിന്നീട് മറ്റുള്ളവരെ നശിപ്പിക്കുന്നു. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.