യുദ്ധത്തിന് മുറവിളികൂട്ടുന്ന ഇന്ത്യക്കാര്‍ എന്നില്‍ ഞടുക്കമുളവാക്കുന്നു: ഫാ. ജെയിംസ് മഞ്ഞാക്കല്‍

ചൈന-ഇന്ത്യ അതിര്‍ത്തിത്തര്‍ക്കത്തില്‍ പരിഹാരമാര്‍ഗ്ഗമായി യുദ്ധത്തെയാണ് ഇന്ത്യക്കാര്‍ നിര്‍ദ്ദേശിച്ചതെന്ന വാര്‍ത്ത ഒരേ സമയം എന്നില്‍ നടുക്കവും അപമാനവും സൃഷ്ടിക്കുന്നു. ഗൂഗിളില്‍ 59 ശതമാനം ഇന്ത്യക്കാരും യുദ്ധത്തെയാണ് പരിഹാരമാര്‍ഗ്ഗമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് നമ്മെ ചിന്തിപ്പിക്കുകയും വ്യാകുലപ്പെടുത്തുകയും ചെയ്യേണ്ട കാര്യമാണ്.

ഇവിടെ നാം അറിയേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യക്കാര്‍ യുദ്ധം മൂലംഅനുഭവിക്കുന്ന കെടുതികള്‍ അനുഭവിച്ചിട്ടുള്ളവരാണ്. പത്രത്താളുകളിലും ടിവി ന്യൂസുകളിലും മാത്രമാണ് അവര്‍ .യുദ്ധത്തെക്കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത്.

പക്ഷേ വിദേശരാജ്യങ്ങളില്‍ സ്ഥിതി അതല്ല, യുദ്ധത്തിന്റെ കെടുതികളും വറുതികളും അനുഭവിച്ചതിന്റെ ഇരകളാണ് പല വിദേശരാജ്യങ്ങളും.അതുകൊണ്ടുതന്നെ അവര്‍ യുദ്ധങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. പക്ഷേ യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ട അനുഭവിക്കാത്ത ഇന്ത്യക്കാര്‍ യുദ്ധത്തെ ഒരു പരിഹാരമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കുന്നു.

സമാധാനകാംക്ഷികളായ ആളുകളാണ് ഇന്ത്യക്കാര്‍ എന്ന പൊതുധാരണയെ തിരുത്തിക്കൊണ്ട് എങ്ങനെയാണ് രക്തച്ചൊരിച്ചിലിന് വേണ്ടി വാദിക്കാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുന്നത്? ഇത് നമ്മെ അത്ഭുതപ്പെടുത്തേണ്ട കാര്യമല്ലേ? ഭൂരിപക്ഷം ഇന്ത്യക്കാരും സാത്താന്റെ അടിമത്തത്തിന്റെ കീഴിലാണ്. സാത്താന്‍ വരുന്നത് കൊല്ലാനും നശിപ്പിക്കാനുമാണെന്ന് വിശുദ്ധഗ്രന്ഥം( വിശുദ്ധ യോഹ: 10:10) പറയുന്നു.

ലോകചരിത്രത്തിലെ യുദ്ധങ്ങളുടെ പട്ടിക നോക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരുകാര്യമുണ്ട് യുദ്ധം ഒരിക്കലും ഒരിടത്തും ഒരു നേട്ടവും ഉണ്ടാക്കുന്നില്ല. അത് അനേകായിരം മനുഷ്യജീവനുകളുടെ നഷ്ടവും സാമ്പത്തികനഷ്ടവും ഐശ്വര്യനിഷേധവുമാണ് സൃഷ്ടിക്കുന്നത്. യുദ്ധം ഒരിക്കലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല, സൃഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

നിരവധിയായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് യുദ്ധം കാരണമാകുന്നത്. യുദ്ധം സാത്താന്റെ തന്ത്രമാണ്. സാത്താന്‍ നമ്മുടെ ശത്രുവാണ്. ദൈവമാണ് സമാധാനം നല്കുന്നത്. സമാധാനം ദൈവത്തിന്റേതാണ്, ദൈവത്തിന് മാത്രമേ നമുക്ക് സമാധാനം നല്കാന്‍ കഴിയുകയുള്ളൂ.

ദൈവസ്‌നേഹത്താല്‍ ബന്ധിതരായി നമ്മള്‍ സമാധാനം ആഗ്രഹിക്കുകയും സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. ഞാന്‍ നിങ്ങളോട് കല്‍പ്പിക്കുന്നു പരസ്പരം സ്‌നേഹിക്കുവിന്‍( യോഹ 15:17)ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടുപോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്ക് ഞാന്‍ നല്കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്കുന്നത്(യോഹ14:27) യേശുവിന്റെ രാജ്യം ഇന്ത്യയില്‍ സ്ഥാപിതമാകണം.

അവിടുത്തെ ചൈതന്യം സമാധാനത്തോടെ ജീവിക്കുന്നതിന് നമുക്കാവശ്യമാണ്. ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ സമാധാനം നിറയപ്പെടുന്നതിന് വേണ്ടി, ഓരോ ഇന്ത്യക്കാരനും സമാധാനത്തിലും സ്‌നേഹത്തിലും ജീവിക്കുന്നതിന് വേണ്ടി, ഇന്ത്യ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും മണ്ണായി മാറുന്നതിന് വേണ്ടി നമുക്ക് പ്രാര്ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.