‘വീ ആര്‍ വണ്‍ ഫാമിലി’ വിവിധ ഭൂഖണ്ഡങ്ങളിലെ ഗായകരെ ഒരു കുടക്കീഴില്‍ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുളള വിശ്വ സാഹോദര്യ ഗാനം

ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ലോകമേ തറവാട് എന്ന സങ്കല്പത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുളള ഗാനവുമായി ഇതാ ഗീതം മീഡിയ. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഗായകരെ ഒരുമിച്ചുചേര്‍ത്തുകൊണ്ടുളള ഈ ഗാനം അവതരിപ്പിക്കുന്ന ആശയം വീ ആര്‍ വണ്‍ ഫാമിലി എന്നതാണ്.

ലിസി ഫെര്‍ണാണ്ടസാണ് മാസ്റ്റര്‍പ്ലാന്‍ ബാന്‍ഡ്, 13 എഡി, ഗീതം മീഡിയ എന്നിവയുടെ സംയുക്തസംരംഭമായി ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ജോര്‍ജ് ബെന്നി.

ബിബിന്‍ സോളമന്‍( യുഎഇ),പീറ്റര്‍ അല്‍ഫോന്‍സസ്( ആഫ്രിക്ക),റോസ് ജോണി, ബിബിന്‍ മാ്ത്യു, റോസ് സുനീഷ് എന്നിവര്‍ മുഖ്യഗായകരായുള്ള ഈ വീഡിയോ ആല്‍ബത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 18 പേര്‍ കൂടി പാടുന്നുണ്ട്. വര്‍ഗ്ഗീസ് തമ്പി, ലൈസമാത്യു, റെയ്‌മോള്‍ ബെര്‍ലി, സിജോഅബ്ര ഹാം ,ജോജോ കച്ചിറമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.ജിന്റോ ജോണ്‍ ആണ് റിക്കോര്‍ഡിസ്റ്റ്.

സിന്യൂസ് ലൈവിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പാംപ്ലാനി വീഡിയോ പ്രകാശനം ചെയ്തു. ഗീതംമീഡിയ, സിഎന്‍ ന്യൂസ് ലൈവ്, ലിസി ഫെര്‍ണാണ്ടസ് എന്നീ യൂട്യൂബ് ചാനലുകളിലൂടെ ഗാനം ആസ്വദിക്കാന്‍ കഴിയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.