‘ഞങ്ങള്‍ക്ക് ദൈവത്തെ വേണം’ ഓറിഗോണില്‍ വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ടി വിശ്വാസികള്‍ തെരുവില്‍

ഓറിഗോണ്‍: ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രാര്‍ത്ഥനയും ജപമാലയും പ്ലക്കാര്‍ഡുകളുമായി വിശ്വാസികള്‍ തെരുവില്‍. നവംബര്‍ 28 നാണ് കൂടുതല്‍ വിശ്വാസികള്‍ക്ക് പങ്കാളിത്തം തിരുക്കര്‍മ്മങ്ങളില്‍ വേണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിന് ഇറങ്ങിയത്. കാലാവസ്ഥ പ്രതികൂലമായിരുന്നുവെങ്കിലും വിശ്വാസത്തിന്റെ കാര്യത്തില്‍ അവര്‍ ജ്വലിക്കുക തന്നെയായിരുന്നു.

ഞങ്ങള്‍ക്ക് ദൈവത്തെ വേണം. അവരുടെ ആവശ്യം അതായിരുന്നു. മതസ്വാതന്ത്ര്യത്തില്‍ നിന്ന് ഒരു സെന്റിമീറ്റര്‍ പോലും പിന്നോട്ടുപോകാന്‍ ഞങ്ങള്‍ തയ്യാറല്ല.ഏതെങ്കിലും ഗവണ്‍മെന്റിനെ ഇക്കാര്യത്തില്‍ അനുവദിക്കുകയുമില്ല. ഓറിഗോണ്‍ നൈറ്റ്‌സ്ഓഫ് കൊളംബസ് ചാപ്ലയന്‍ ഫാ. തിയോഡോര്‍ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.