വിവാഹവാര്‍ഷികത്തിന്റെ സന്തോഷനിമിഷങ്ങളില്‍ ജീവിതപങ്കാളിയോട് ഈ വചനം പറയൂ

വിവാഹവാര്‍ഷികങ്ങള്‍ ദൈവത്തിന്റെ വലിയ അനുഗ്രഹമാണ്. ഓരോ വര്‍ഷവും ദൈവം ഒരുമിച്ചുനിര്‍ത്തിയിരിക്കുന്നതില്‍ ദൈവത്തിന് നന്ദി പറയാനുള്ള അവസരമായിരിക്കണം അത്. അതോടൊപ്പം ദമ്പതികള്‍ തമ്മില്‍ പരസ്പരസ്‌നേഹത്തില്‍ വളരാനുള്ള അവസരമായി കൂടി ഇതിനെ കാണണം. പക്ഷേ പലപ്പോഴും കണ്ടുവരുന്നത് വര്‍ഷം കഴിയുംതോറുംസ്‌നേഹം ന്ഷ്ടമാകുന്നതായിട്ടാണ്. ഇതിന് പകരമായി തങ്ങള്‍ക്കുള്ളസ്‌നേഹം പരസ്പരം ഓര്‍മ്മിപ്പിക്കാന്‍ ദമ്പതികള്‍ക്ക് വിശുദ്ധഗ്രന്ഥം തന്നെ ഉപകരണമാക്കാം.

ഉത്തമഗീതം അതിനേറെസഹായിക്കും. ഉത്തമഗീതത്തിലെ ഒരു വചനംപറഞ്ഞ് ഓരോ വിവാഹവാര്‍ഷികങ്ങളും നമുക്ക് കൂടുതല്‍സന്തോഷപ്രദമാക്കാം.

ജലസഞ്ചയങ്ങള്‍ക്ക് പ്രേമാഗ്നിയെ കെടുത്താനാവില്ല. പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്്ത്താന്‍ കഴിയുകയുമില്ല.പ്രേമം വിലയ്ക്ക് വാങ്ങാന്‍ സര്‍വ്വസമ്പത്തുംകൊടുത്താലും അത്അപഹാസ്യമാവുകയേയുള്ളൂ..( ഉത്തമഗീതം:87)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.