മകന്‍ “ഫാദറിന്” ആദ്യ ബ്ലെസിംങ് നല്കിയ അപ്പന്‍ “ഫാദര്‍”; സവിശേഷമായ ഒരു ദൈവവിളിയുടെ വ്യത്യസ്തമായ വഴികള്‍ …

എഡ്മണ്ട് ഒരു പിതാവായിരുന്നു. 1986 ല്‍ അദ്ദേഹത്തിന് ആദ്യമായി ഒരു മകന്‍ പിറന്ന നാള്‍ മുതല്‍. ഇപ്പോഴിതാ എഡ്മണ്ട,് പിതാവ് എന്ന വിശേഷണത്തെ മറ്റൊരു വിശാലമായ അര്‍ത്ഥത്തിലാക്കിക്കൊണ്ട് ഒരു വൈദികനായിരിക്കുന്നു. 62 ാം വയസില്‍ ജൂണ്‍ 21 ന് എഡ്മണ്ട് ഒരു കത്തോലിക്കാ പുരോഹിതനായി മാറിയപ്പോള്‍ അദ്ദേഹത്തെ ഫാദറാക്കിയ മകനും ഒരു വൈദികനായി – ഫാ. ഫിലിപ്പ്- ആ പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടായിരുന്നു.

2016 ലാണ് ഫാ. ഫിലിപ്പ് വാഷിംങ്ടണ്‍ അതിരൂപതയ്ക്കുവേണ്ടി വൈദികനായത്.

ഒരു വൈദികനായി മാറണമെന്ന് എഡ്മണ്ട് ഒരിക്കലും കരുതിയിരുന്നില്ല. കാരണം അദ്ദേഹത്തിന് ഭാര്യയും കുടുംബവുമുണ്ടായിരുന്നു. കെമിക്കല്‍ എന്‍ജിനീയറായിരുന്നു അദ്ദേഹം. എന്നാല്‍ 2011 ല്‍ ഭാര്യ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞു.

അപ്പോഴാണ് വൈദികനായി മാറണമെന്ന ആഗ്രഹം എഡ്മണ്ടില്‍ ഉടലെടുത്തത്. എഡ്മണ്ട് ലൂഥറന്‍ സഭയിലാണ് ജനിച്ചുവളര്‍ന്നത്. എന്നാല്‍ ഭാവിവധു കോണ്‍സ്റ്റന്‍സുമായുള്ള കണ്ടുമുട്ടലും പ്രണയവും അദ്ദേഹത്തെ കത്തോലിക്കാ വിശ്വാസിയായിമ ാറ്റുകയായിരുന്നു.

ഭാര്യയുടെ മരണത്തോടെ ജോലി ഉപേക്ഷിക്കുകയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് മുഴുനീള പൗരോഹിത്യം എന്ന ആശയം ഉടലെടുത്തത്. ഇപ്പോഴിതാ ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഫാ. എഡ്മണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.