ജെറുസലേം: കോവിഡ് 19 ന്റെ ഇക്കാലത്ത് കുടുംബാംഗങ്ങള്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്ക ആര്‍ച്ച് ബിഷപ് പിയെര്‍ബാറ്റിസ്റ്റ പിസാബല്ല. ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
മരണത്തെ ജയിച്ച് ക്രിസ്തു ഉയിര്‍ത്തെണീറ്റ ഈ ദിവസത്തിന്റെ സന്തോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോകുന്ന വിശ്വാസികളുടെ ദു:ഖം അദ്ദേഹം അനുസ്മരിച്ചു. ദേവാലയങ്ങള്‍ ഇതിന് മുമ്പ് ഇതുപോലെ അടച്ചിട്ടിരുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നുവെന്നും അദ്ദേഹം പറ്ഞ്ഞു. ചരിത്രത്തില്‍ ബ്ലാക്ക് ഡെത്ത് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ സംഭവം 1349 ല്‍ ആയിരുന്നു.
അന്ന് കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചുകൂടി പാട്ടുപാടിയും പ്രാര്‍ത്ഥിച്ചും ദൈവത്തെ സ്തുതിച്ചു. ഇന്ന് നമ്മള്‍ അതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് ഇന്ന് കുടുംബാംഗങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകുക.
കാരണം ഈശോ പറഞ്ഞിട്ടുണ്ടല്ലോ നിങ്ങള്‍ രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒ്ന്നിച്ചുകൂടുമ്പോള്‍ അവരുടെ മധ്യേ ഞാനുണ്ടായിരിക്കുമെന്ന്. ആ വാക്കില്‍ നാം വിശ്വസിക്കണം. ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു.