ദേവാലയങ്ങള്‍ തുറക്കണോ? മെത്രാന്മാരുടെ ഉപദേശം തേടി വൈറ്റ് ഹൗസ്

വാഷിംങ്ടണ്‍: കോവിഡ് 19 നെ തുടര്‍ന്ന് പൊതു കുര്‍ബാനകള്‍ നിര്‍ത്തിവയ്ക്കുകയും ദേവാലയങ്ങള്‍ അടച്ചിടുകയും ചെയ്തസാഹചര്യത്തില്‍ പൊതുകുര്‍ബാനകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് മെത്രാന്മാരുടെ അഭിപ്രായം ആരാഞ്ഞു.

സുരക്ഷിതമായ രീതിയില്‍ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തേണ്ടതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതിനെ തുടര്‍ന്ന് പുറപ്പെടുവിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. വൈറ്റ് ഹൗസ് ഡൊമസ്റ്റിക് പോളിസി കൗണ്‍സിലും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളുമാണ് മൂന്നു സ്‌റ്റേറ്റുകളിലെ മെത്രാന്മാരുമായി കോണ്‍ഫ്രന്‍സ് കോള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടത്തിയത്.

പല രൂപതകളും സുരക്ഷാഅകലം പാലിച്ചും നിയമങ്ങള്‍ അനുസരിച്ചും പൊതുകുര്‍ബാന അര്‍പ്പിക്കാനുളള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ലാ ക്രൂസെസ് രൂപതയാണ് ഇക്കാര്യത്തില്‍ ആദ്യമായി തീരുമാനം എടുത്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.