ഗ്ലോറിയാ ഗീതത്തോടെ വെള്ള റോസാപുഷ്പങ്ങള്‍ വര്‍ഷിക്കപ്പെട്ടു, മരിയന്‍ അത്ഭുതത്തിന്റെ ഓര്‍മ്മ ആചരിച്ചു

വത്തിക്കാന്‍ സിറ്റി: നാലാം നൂറ്റാണ്ടില്‍ നടന്ന മരിയന്‍ അത്ഭുതത്തിന്റെ ഓര്‍മ്മ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഇന്നലെ ആചരിച്ചു. പരിശുദ്ധ കന്യാമറിയം കുലീനജാതനായ ജോണിന് ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെടുകയും മഞ്ഞുമാതാവിന്റെ പേരില്‍ ഒരു ദേവാലയം നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് പാരന്പര്യ വിശ്വാസം.

പിന്നീട് 431 ല്‍ കൗണ്‍സില്‍ ഓഫ് എഫേസൂസ് മാതാവിനെ ദൈവമാതാവായി പ്രഖ്യാപിച്ചതിന് ശേഷം പോപ്പ് സിക്തസ് മൂന്നാമന്‍ ഈ ദേവാലയം പുതുക്കിപ്പണിതു. റോമിലെ നാല് മേജര്‍ പേപ്പല്‍ ബസിലിക്കകള്‍ ഉണ്ടെങ്കിലും അതിന്റെ യഥാര്‍ത്ഥ തനിമയോടെ നിലനിന്നുപോരുന്നത് ഈ ബസിലിക്ക മാത്രമാണ്. ഈശോയുടെ തിരുപ്പിറവി നടന്ന പുല്‍ക്കൂടിന്റെ തിരുശേഷിപ്പുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

എല്ലാ വര്‍ഷവും ഓഗസ്റ്റ് അഞ്ചിനാണ് മാതാവിന്റെ പ്രത്യക്ഷപ്പെടലിന്റെ ഓര്‍മ്മ ആചരിക്കുന്നത്. ഈ ദിവസം മേല്‍ക്കൂരയില്‍ നിന്ന് മാതാവിന്റെ പ്രത്യക്ഷപ്പെടലിനെ അനുസ്മരിപ്പിച്ചുകൊണ്ട് വെള്ള റോസാപുഷ്പങ്ങള്‍ വര്‍ഷിക്കപ്പെടും. ഗ്ലോറിയാ ഗീതവും മുഴങ്ങും. ഈ വര്‍ഷം ലൈറ്റ് ആന്റ് ലേസര്‍ ഷോയും നടന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.