എന്തുകൊണ്ടാണ് മാതാവിനോട് പ്രാര്‍ത്ഥിക്കുന്നത്?

നല്ല ചോദ്യംഅല്ലേ.. മാതാവിനോട് നാം ഇതിനകം എന്തുമാത്രം പ്രാര്‍ത്ഥിച്ചിരിക്കുന്നു. ചെറുപ്പത്തില്‍ അമ്മ നമ്മെ ആദ്യമായിപറഞ്ഞുപഠിപ്പിച്ച പ്രാര്‍ത്ഥനകളിലൊന്ന് മാതാവിനോടുള്ളതായിരിക്കും.

എന്നാല്‍ അപ്പോഴൊന്നും നാം മനസ്സിലാക്കിയിട്ടില്ല മാതാവിനോട് എന്തിനാണ് പ്രാര്‍ത്ഥിക്കുന്നതെന്ന്.. അതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന്.. മാതാവിനോടുള്ള പ്രാര്‍ത്ഥനയ്ക്ക വിശുദ്ധഗ്രന്ഥത്തിന്റെ അടിസ്ഥാനംതന്നെയുണ്ട്.

കുരിശിന്‍ചുവട്ടില്‍ വച്ച് യേശു യോഹന്നാന് തന്റെ അമ്മയെ ഏല്പിച്ചുകൊടുത്തിട്ട് പറയുന്നതാണ് ഈ പ്രാര്‍ത്ഥനയുടെ അടിസ്ഥാനം. ഇതാ നിന്റെ അമ്മ( യോഹ 19:27)

അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം അമ്മയായി സ്വീകരിച്ചുവെന്ന് തുടര്‍വചനത്തില്‍ നാം വായിക്കുന്നുണ്ട്, ഒരു വിശ്വാസിയെന്ന നിലയില്‍കൂടിയാണ് യോഹന്നാന്‍ മാതാവിനെ തന്റെ ഭവനത്തിലേക്ക് സ്വീകരിച്ചതെന്ന് നമുക്ക് കരുതാം.

ദൈവവുമായുള്ള ശിഷ്യത്വത്തിന്റെ അവിഭാജ്യഘടകമാണ് പരിശുദ്ധ അമ്മ. മാതാവിനെ ഈശോ നമുക്കെല്ലാവര്‍ക്കൂം കൂടിയാണ് അമ്മയായി യോഹന്നാനെ ഏല്പിച്ചുകൊടുത്തത്. നമ്മുടെ അമ്മയോട് നമുക്കെന്തുമാത്രം അടുപ്പവും സ്‌നേഹവുമുണ്ടോ സ്വാത്ന്ത്ര്യമുണ്ടോ അതേ സ്‌നേഹവും സ്വാതന്ത്ര്യവും അടുപ്പവും പരിശുദ്ധ അമ്മയോടുമുണ്ടാവണം.

അമ്മയോട് ചോദിക്കുന്ന അതേ സ്വാതന്ത്ര്യത്തോടെ നമുക്ക് മാതാവിനോടും ചോദിക്കാന്‍ കഴിയണം. ആ ചോദ്യങ്ങളെല്ലാം നമ്മുടെപ്രാര്‍ത്ഥനകളാണ്. അതുകൊണ്ട് മാതാവിനോട് പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് നാമൊരിക്കലും പിന്മാറരുത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.