ഞായറാഴ്ച കടമുള്ള ദിവസം തന്നെ: ആര്‍ച്ച് ബിഷപ് ജെറോം

മില്‍വൗക്കീ: ഞായറാഴ്ച കടമുള്ള ദിവസം തന്നെയാണ് എന്നും സെപ്തംബര്‍ 14 ന് ശേഷമുള്ള ഞായറാഴ്ചകള്‍ കടമുള്ള ദിവസം തന്നെയായിരിക്കുമെന്നും ആര്‍ച്ച് ബിഷപ് ജെറോം ലിസ്‌റ്റെക്കി വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.

അമേരിക്കയിലെ വിവിധ രൂപതകളിലെ മെത്രാന്മാരും ഞായറാഴ്ചകളിലെ കടമുള്ള ദിവസം പുനസ്ഥാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ കഴിഞ്ഞ ആറുമാസത്തേക്ക് ഞായറാഴ്ചകളെ കടമുള്ള ദിവസങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ കുര്‍ബാനകള്‍ പുന: സ്ഥാപിച്ചിട്ടും ആളുകള്‍ ദേവാലയങ്ങളിലേക്ക് എത്തിച്ചേരുന്നില്ല.

വിശുദ്ധ കുര്‍ബാന മുടക്കുന്നതിന് ഭയം ഒരു കാരണമല്ല. ആരോഗ്യപ്രശ്‌നം, പ്രായം, രോഗപ്രതിരോധശേഷിക്കുറവ് തുടങ്ങിയ കാരണങ്ങളാല്‍ വ്യക്തികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആരോഗ്യമുള്ളവരും ചെറുപ്പക്കാരും വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ വരണം. ഞായറാഴ്ച ആചരണം നമ്മുടെ സന്തോഷകരമായ കടമയാണ്. നമ്മുടെ ജീവിതങ്ങളില്‍ ദൈവത്തിന് മുന്‍ഗണന കൊടുക്കണം. ആര്‍ച്ച് ബിഷപ് ജെറോം ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.