വിസ്‌കോണ്‍സിന്‍ രൂപതയില്‍ ഇനി ഞായറാഴ്ച കടമുള്ള ദിവസം തന്നെ

വിസ്‌കോണ്‍സിന്‍: വിസ്‌കോണ്‍സിന്‍ രൂപതയില്‍ വിശുദ്ധ കുര്‍ബാന പുനരാരംഭിച്ചു. ഇതോടെ ഞായറാഴ്ചക്കടം വീണ്ടും നിലവില്‍ വന്നു. രോഗികളോ കോവിഡ് സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവരോ ഒഴികെയുള്ള എല്ലാ വിശ്വാസികളും ഇനിമുതല്‍ ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കേണ്ടതാണ്.

കോവിഡ് പശ്ചാത്തലത്തില്‍ മറ്റ് പലയിടങ്ങളിലുമെന്നതുപോലെ രൂപതയിലും വിശുദ്ധ കുര്‍ബാന റദ്ദാക്കിയിരുന്നു. ഞായറാഴ്ചകളിലും മറ്റ് കടമുളള ദിവസങ്ങളിലും മുഴുവന്‍ കുര്‍ബാനയില്‍ പങ്കെടുക്കണം എന്നത് തിരുസഭയുടെ കല്പനകളില്‍ പെടുന്നതാണ്. ഗുരുതരമായ കാരണങ്ങള്‍ കൊണ്ടല്ലാതെ ഒരു വിശ്വാസിയും ഞായറാഴ്ച കുര്‍ബാന മുടക്കാന്‍ പാടുള്ളതല്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.