ദൈവം കൂടെയുണ്ടോയെന്ന് എങ്ങനെയറിയാം, ഇതാ ഈ തിരുവചനം അക്കാര്യം പറഞ്ഞു തരും

പലവിധ ചിന്തകളില്‍ വ്യാപരിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. കുടുംബപ്രാരാബ്ധങ്ങള്‍,സാമ്പത്തികമായ കടബാധ്യതകള്‍, ബിസിനസിലെ ഉയര്‍ച്ച, മക്കളുടെ ഭാവി, മാതാപിതാക്കളുടെ രോഗം, പ്രശസ്തി..ഇങ്ങനെ പലവിധ കാര്യങ്ങളാണ് നാം ആലോചിച്ചുകൊണ്ടിരിക്കുന്നത്. ശരിയാണ് മനുഷ്യരെന്ന നിലയില്‍ ലൗകികമായ ചിന്തകള്‍ നമ്മെ ഒഴിഞ്ഞുപോകുന്നില്ല. ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് സ്വഭാവികവുമാണ്. ഇതാണ് നമ്മുടെ പക്ഷം.

എന്നാല്‍ വിശുദ്ധ ഗ്രന്ഥം നമ്മോട്പറയുന്നത് ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് തല പുകയ്ക്കണം എന്നല്ല. നാം ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.
ഫിലിപ്പി 4; 8 ല്‍ ആണ് ഇതേക്കുറിച്ച് നിര്‍ദ്ദേശമുള്ളത്. അവസാനമായി സഹോദരരേ സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്‌നേഹാര്‍ഹവും സ്തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയും കുറിച്ച് ചിന്തിക്കുവിന്‍.

അതായത് സത്യത്തെക്കുറിച്ച്, നീതിയെക്കുറിച്ച്,പരിശുദ്ധമായതിനെക്കുറിച്ച്്, സ്‌നേഹത്തിന് യോഗ്യവും സതുതിക്ക് അര്‍ഹവുമായ കാര്യങ്ങളെക്കുറിച്ച്.. ഉത്തമവും പ്രശംസയ്ക്ക് യോഗ്യവുമായ കാര്യങ്ങളെക്കുറിച്ച്..ഇവയെക്കുറിച്ചെല്ലാമാണ് നാം ചിന്തിക്കേണ്ടത്. ഇങ്ങനെ ചിന്തിക്കുന്ന, ഇത്തരം ചിന്തകളില്‍ വ്യാപരിക്കുന്ന ഒരാളുടെ കൂടെ ദൈവം ഉണ്ടായിരിക്കുമെന്നും അപ്പസ്‌തോലന്‍ പറയുന്നു.

ദൈവം നമ്മുടെ കൂടെയുണ്ടോ എന്ന കാര്യത്തില്‍ തീര്‍ച്ച കിട്ടുന്നത് നമ്മുടെ ചിന്തകള്‍ ഇത്തരത്തിലുള്ളവയാകുമ്പോള്‍ കൂടിയാണ് എന്ന കാര്യവും മറക്കാതിരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.