അനുവാദം കിട്ടിയാലും ചില ദേവാലയങ്ങള്‍ തുറക്കില്ല

ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ദേവാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയെങ്കിലും പല ദേവാലയങ്ങളും തുറക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയിലെ എറണാകുളം അതിരൂപത, ചങ്ങനാശ്ശേരി അതിരൂപത എന്നിവയാണ് ഇപ്രകാരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

എന്നാല്‍ സീറോ മലബാര്‍ സഭയിലെ കോട്ടയംഅതിരൂപതയിലെ ദേവാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാനും തീരുമാനമായിട്ടുണ്ട്. വരാപ്പുഴ അതിരൂപതയിലെ ദേവാലയങ്ങള്‍ തുറക്കാനുളള തീരുമാനം വിശ്വാസികള്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. യാക്കോബായ സഭയുടെ കൊല്ലം, നിരണം, ബഭദ്രാസനങ്ങളും ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് എന്നിവയും തുറക്കില്ലെന്നാണ് താരുമാനം അറിയിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.