അനുദിന ജീവിതത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സാധാരണജീവിതത്തിലും അനുദിന ജീവിതത്തിലും ക്രിസ്തുവിന്റെ സാക്ഷികളായിത്തീരണമെന്നും അങ്ങനെ ദൈവത്തിന്റെ മാസ്റ്റര്‍പീസുകളായിത്തീരണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

അനുദിനജീവിതത്തിലെ വെറും സാധാരണമായ കാര്യങ്ങളിലൂടെ നമ്മുടെ ജീവിതത്തെ ഒരു മാസ്റ്റര്‍ പീസാക്കി മാറ്റണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ക്രിസ്തുവിന് സാക്ഷികളായിത്തീരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

നാം ജീവിക്കുന്ന ഇടങ്ങളില്‍-കുടുംബത്തില്‍, ജോലിസ്ഥലങ്ങളില്‍, എവിടെയാണോ ആയിരിക്കുന്നത് അവിടെ- ക്രിസ്തുവിന് സാക്ഷികളായിത്തീരുക. അപവാദപ്രചരണം അവസാനിപ്പിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഒരാള്‍ തെറ്റ് ചെയ്തവനായോ ശരിയല്ലാത്തവനായോ തോന്നുകയാണെങ്കില്‍ വിമര്‍ശിക്കുകയും കുറ്റംപറയുകയും ചെയ്യുന്നതിന് പകരം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. പാപ്പ ഉപദേശിച്ചു.

നമ്മുടെ ചുറ്റുപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന അനേകം വിശുദ്ധരുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. തൊട്ടടുത്ത വാതില്ക്കല്‍.. ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കുന്നവര്‍. അവരുടെ നിസ്സാരവും എന്നാല്‍ സ്‌നേഹപൂര്‍വ്വവുമായ പ്രവൃത്തികള്‍ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്നുവെന്നും പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.