സ്ത്രീപീഡനം ദൈവത്തിന് നേര്‍ക്കുള്ള മഹാദ്രോഹം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഒരു സ്ത്രീയെ മുറിവേല്പിക്കുമ്പോള്‍ അത് ഒരു മഹിളയില്‍ നിന്ന് മനുഷ്യപ്രകൃതി സ്വീകരിച്ച ദൈവത്തിന് നേര്‍ക്കുളള മഹാദ്രോഹമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

അമ്മമാര്‍ ലോകത്തെ നോക്കുന്നത് അതിനെ ചൂഷണ വിധേയമാക്കാനല്ല പ്രത്യുത അതിന് ജീവനുണ്ടാകേണ്ടതിനാണ്. അമ്മയായ സ്ത്രീ ജീവന്‍ നല്കുകയും ലോകത്തെ കാക്കുകയും ചെയ്യുന്നു. അമ്മമാരെ സംരക്ഷിക്കാനും അവരെ പരിപോഷിപ്പിക്കാനും നമുക്ക് കടമയുണ്ട്.
ലക്ഷ്യപ്രാപ്തിക്ക് ഇടുങ്ങിയ വഴി ആവശ്യമാണ്.

കുരിശില്ലാതെ ഉയിര്‍ത്തെഴുന്നേല്പ് സാധ്യമല്ലെന്നാണ് പരിശുദ്ധ കന്യാമറിയം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. പ്രതീക്ഷകളും യാഥാര്‍ത്ഥ്യവും തമ്മിലുളള വേദനാജനകമായ സംഘര്‍ഷം വിശ്വാസജീവിതത്തില്‍ ഉണ്ടാകുമെന്നും കഠിനപരീക്ഷണത്തിന്റെ പാതയിലൂടെ സഞ്ചരിക്കേണ്ടിവരുമ്പോള്‍ അത് അനുഭവവേദ്യമാകുമെന്നും പാപ്പ വ്യക്തമാക്കി.

പുല്‍ക്കൂട്ടില്‍ പിറന്നുവീണ യേശു നമുക്ക് ഭക്ഷണമായിത്തീരും എന്നതിന്റെ മുന്‍കൂട്ടിയുള്ള സൂചനയാണ് പുല്‍ക്കൂടെന്നും പാപ്പാ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.