ആഗോള സഭയില്‍ ഇനി കുടുംബവര്‍ഷം കൂടി

വത്തിക്കാന്‍ സിറ്റി: കുടുംബങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി ഒരു വര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ തിരുക്കുടുംബത്തിന്റെ തിരുനാള്‍ ആചരിച്ച വേളയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പാപ്പ നടത്തിയത്.

അടുത്ത ഒരു വര്‍ഷം കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക വര്‍ഷമായി ആചരിക്കും. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളില്‍- 2021 മാര്‍ച്ച് 19- ആരംഭിക്കും. ലോകമെമ്പാടുമുള്ള കുടുംബങ്ങള്‍ക്ക് ഒപ്പമുള്ള ഈ ആത്മീയയാത്രയെ നമുക്ക് നസ്രത്തിലെ തിരുക്കുടുംബത്തെ ഭരമേല്പിക്കാം. പാപ്പ പറഞ്ഞു. അമോറിസ് ലെറ്റീഷ്യ അഥവാ സ്‌നേഹത്തിന്റെ ആനന്ദം എന്ന പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനത്തിന്റെ അഞ്ചാം വര്‍ഷത്തോട് അനുബന്ധിച്ചാണ് കുടുംബവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക കുടുംബസമ്മേളനം നടക്കുന്ന 2022 ജൂണിലാണ് കുടുംബവര്‍ഷം സമാപിക്കുന്നത്. അടുത്തവര്‍ഷം വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് കുടുംബവര്‍ഷത്തിന് കൂടി പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.