ആയുധങ്ങളുടെ തുല്യതയിലോ പരസ്പരഭീതിയിലോ ആകരുത് സമാധാനം: മാര്‍പാപ്പ

വത്തിക്കാന്‍: ആയുധങ്ങളുടെ തുല്യതയിലോ പരസ്പരഭീതിയിലോ ആകരുത് സമാധാനമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

യുക്രെയ്‌നിനും ലോകം മുഴുവനും സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇന്നലെ നടന്നത്രികാലജപത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

സമാധാനത്തിന് വേണ്ടി ആയുധങ്ങളെ ആശ്രയിക്കുന്ന തന്ത്രങ്ങള്‍ നമ്മെ എഴുപതു വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകും. ഭിന്നതയുടെ പശ്ചാത്തലത്തില്‍ നിന്ന് പരസ്പരവിശ്വാസത്തിന്റെ ലോകത്തിലേക്ക് മുന്നേറാന്‍ രാജ്യങ്ങള്‍ ശ്രമിക്കണം.മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.