നവംബര്‍ 12 ന് 500 ദരിദ്രരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ടുമുട്ടും

വത്തിക്കാന്‍സിറ്റി: നവംബര്‍ 12 ന് അസ്സീസി സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ 500 ദരിദ്രരുമായി സമയം പങ്കിടും. യൂറോപ്പിലെങ്ങുമുള്ള ദരിദ്രര്‍ക്കാണ് മാര്‍പാപ്പയുമായി സമയം പങ്കിടാനുളള അവസരം വത്തിക്കാന്‍ ഔദ്യോഗികമായി ഇന്നലെയാണ് ഇക്കാര്യം അറിയിച്ചത്. ലോകദരിദ്ര ദിനത്തിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ സംഗമം. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രമോഷന്‍ ഓഫ് ദ ന്യൂ ഇവാഞ്ചലൈസേഷന്‍ ആണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

വിശുദ്ധ ഫ്രാന്‍സിസിന്റെ ജന്മസ്ഥലവും മാര്‍പാപ്പ സന്ദര്‍ശിക്കും. ദരിദ്രര്‍ എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെയുണ്ടായിരിക്കും എന്ന മര്‍ക്കോസിന്റെ സുവിശേഷം 14:7 വചനമാണ് ഈ വര്‍ഷത്തെ ലോകദരിദ്രദിനത്തിന്റെ വിഷയം. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലോക ദരിദ്രദിനം പ്രഖ്യാപിച്ചത്. 2016 ല്‍ ആയിരുന്നു അത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.