വേള്‍ഡ് പ്രെയര്‍ നെറ്റ് വര്‍ക്ക് ഫൗണ്ടേഷന് ഔദ്യോഗിക പദവി

വത്തിക്കാന്‍ സിറ്റി: വേള്‍ഡ് പ്രെയര്‍ നെറ്റ് വര്‍ക്ക് ഫൗണ്ടേഷന് ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗിക പദവി നല്കി. ഡിസംബര്‍ മൂന്നിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഈശോസഭ നേതൃത്വം നല്കി വന്നിരുന്ന പ്രെയര്‍ അപ്പസ്‌തോലികത്വത്തിന് ഇതോടെ കാനോനിക പദവി ലഭിക്കും. പാപ്പയുടെ പ്രതിമാസ പ്രാര്‍ത്ഥനാനിയോഗങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫാ. ഫ്രെഡറിക് ഫോര്‍ണോസാണ് ഫൗണ്ടേഷന്റെ രാജ്യാന്തര ഡയറക്ടര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.