2023 ലെ ലോക യുവജനസംഗമത്തിന്റെ മധ്യസ്ഥര്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും വാഴ്ത്തപ്പെട്ട കാര്‍ലോയും

ലിസ്ബണ്‍: അടുത്തവര്‍ഷം ലി്‌സ്ബണില്‍ നടക്കാന്‍ പോകുന്ന ലോകയുവജനസംഗമത്തിന്റെ പ്രത്യേക മധ്യസ്ഥരായി വിശുദ്ധ ജോണ്‍ പോള്‍രണ്ടാമനെയും വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുറ്റിസിനെയും പ്രഖ്യാപിച്ചു. കര്‍ദിനാള്‍ മാനുവല്‍ ക്ലെമന്റെയാണ് ഇന്നലെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മദിനംകൂടിയായിരുന്നു ഇന്നലെ.

ഓഗസ്റ്റ് 1 മുതല്‍ ആറുവരെ തീയതികളിലാണ് ലോകയുവജനസംഗമം. 1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകയുവജനസംഗമം ആരംഭിച്ചത്, മൂന്നുവര്‍ഷം കൂടുമ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുളള യുവജനങ്ങള്‍ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ ഒരുമിച്ചുകൂടുന്ന സംഗമമാണ് ഇത്.

ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു ലോകയുവജനസംഗമം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സംഗമം അടുത്തവര്‍ഷത്തേക്ക് മാറ്റിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.