ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ കുരിശുരൂപം സ്ഥിതി ചെയ്യുന്നത്

ലോകത്തിലെ ഏറ്റവും വലിയ കുരിശുരൂപം എന്ന് കേള്‍ക്കുമ്പോള്‍ ഭൂരിപക്ഷത്തിന്റെയും വിചാരം അത് റോമിലോ ജെറുസലേമിലോ ആയിരിക്കും എന്നാണ്. അങ്ങനെയൊരു വിചാരമാണ് നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നതും.

പക്ഷേ ലോകത്തിലെ ഏറ്റവും വലിയ കുരിശുരൂപം സ്ഥിതി ചെയ്യുന്നത് അവിടെയൊന്നുമല്ല മിച്ചിഗണിനലെ പ്രിസ്റ്റൈന്‍ ഫോറസ്റ്റിലാണ്.

ക്രോസ് ഇന്‍ദ വുഡ്‌സ് എന്ന് അറിയപ്പെടുന്ന ഈ രൂപം നിര്‍മ്മിച്ചിരിക്കുന്നത് അമേരിക്കന്‍ ശില്പി മാര്‍ഷല്‍ ഫ്രെഡറിക്‌സ് ആണ്. സഭയും പള്ളിയുമായി അകന്നുജീവിച്ചിരുന്ന ഇടവകക്കാരെ നേടിയെടുക്കാനായി ബിഷപ് ഫ്രാന്‍സിസ് ജെ ഹാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ രൂപം പണിതത്.

നാലുവര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്. ഏഴു ടണ്‍ ഭാരവും 28 അടി ഉയരവുമുണ്ട് ഇതിന്. കുരിശിനെ നോക്കുന്ന ഏതൊരാള്‍ക്കും പരിപൂര്‍ണ്ണമായ ശാന്തിയും ശക്തിയും അതില്‍ നിന്ന് ലഭിക്കത്തക്കവിധത്തിലുള്ളതാണ് കുരിശിലെ ക്രിസ്തുവിന്റെ മുഖം. സന്ദര്‍ശകര്‍ക്കെല്ലാം സന്തോഷവും സമാധാനവും നല്കാന്‍ കഴിയുന്ന വിധത്തിലുള്ളയേശുവിന്റെ ഈ തിരുമുഖം ഇന്നും അനേകം തീര്‍ത്ഥാടകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.