വയസ് 104, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ് ദിവംഗതനായി

സ്‌പെയ്ന്‍: സ്‌പെയ്‌നിലെ ബിഷപ് ഡാമിയന്‍ ബോറൗ 104 ാം വയസില്‍ ദിവംഗതനായി.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അദ്ദേഹത്തിന്റെ 104 ാം പിറന്നാള്‍. അതിന് ശേഷം ആരോഗ്യസ്ഥിതി വഷളായിരുന്നു. അവസാനത്തെ പൊതുച്ചടങ്ങും അതായിരുന്നു. ബിഷപ് ഡാമിയന്റെ നൂറാം പിറന്നാളിന് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം അയച്ചിരുന്നു. സ്പാനീഷ് ബിഷപ്്‌സ് കോണ്‍ഫ്രന്‍സിലെ വിവിധ തസ്തികകള്‍ വഹിച്ചിരുന്നു.

ചിലിയിലെ ബിഷപ് ബെര്‍നാര്‍ഡിനോയക്കും 104 വയസായിരുന്നു. ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ബിഷപ് എന്ന ഖ്യാതി അദ്ദേഹത്തിനാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് കാലത്ത് അദ്ദേഹം മരണമടഞ്ഞിരുന്നു. തുടര്‍ന്നാണ് ബിഷപ് ഡാമിയന്‍ ബോറൗ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ് എന്ന ബഹുമതിക്ക് അര്‍ഹനായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.