ലോക വ്യാപകമായി വനിതകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ എട്ടിന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നു

കൊളംബിയ: ലോകവ്യാപകമായി വനിതകളുടെ ജപമാല പ്രാര്‍ത്ഥന ഡിസംബര്‍ എട്ടിന് നടക്കും. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ജപമാല പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്.

പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാള്‍ ദിനത്തില്‍ നടത്തുന്ന ഈ ജപമാല പ്രാര്‍ത്ഥന, അമ്മയ്ക്കുള്ള ആദരവാണ്. മാതാവിന്റെ മക്കളായ നാം അവിടുത്തെ മാതൃകയാക്കി മുന്നോട്ടു പോകേണ്ടത് അത്യാവശ്യമാണെന്ന് ഇതോട് അനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ജീവന്, മാതൃത്വം,കുടുംബം തുടങ്ങിയ നിയോഗങ്ങള്‍ക്കുവേണ്ടി പ്രത്യേകംപ്രാര്‍ത്ഥിക്കും. അതുപോലെ തന്നെ എല്ലാ മനുഷ്യരുടെയും തുല്യത ഉറപ്പുവരുത്തുകയും ജപമാല പ്രാര്‍ത്ഥനയുടെ ലക്ഷ്യമാണ്.

പ്രാര്‍ത്ഥനയിലൂടെ ലോകത്തില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു,പ്രത്യേകിച്ച് ജപമാല പ്രാര്‍ത്ഥനയിലൂടെ. സംഘാടകര്‍ പറയുന്നു. ലോകത്തുള്ള എല്ലാസ്ത്രീകളും ഈ ജപമാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

25 രാജ്യങ്ങളിലെ സ്ത്രീകള്‍ നേരത്തെതന്നെ പങ്കാളിത്തം വെളിപ്പെടുത്തിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.