ആരാധനാലയങ്ങളുടെ കൈവശമുള്ള അധികഭൂമി നിശ്ചിത തുക ഈടാക്കി പതിച്ചുനല്‍കാന്‍ ആലോചന

തിരുവനന്തപുരം: ആരാധനാലയങ്ങളുടെയും മറ്റും കൈവശമുള്ള അധിക ഭൂമി നിശ്ചിത തുക ഈടാക്കി പതിച്ചുനല്കാന്‍ ആലോചന. ഇതുസംബന്ധിച്ച് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തു.

ആരാധനാലയങ്ങളുടേത് അടക്കമുള്ള ഭൂമിയായതിനാല്‍ ഇക്കാര്യം വിശദമായി പഠിക്കേണ്ടതുണ്ടെന്ന നിലപാടാണ് മന്ത്രിമാരുടേത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കാത്ത അധികഭൂമി തിരിച്ചെടുക്കുന്നത് അടക്കമുള്ള പൊതു മാനദണ്ഡം രൂപീകരിക്കണമെന്നാണ് റവന്യൂവകുപ്പിന്റെനിലപാട്. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ്ഗത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ആലോചന.

സെമിത്തേരികള്‍ ഉള്‍പ്പടെയുള്ള ഭൂമി ഉള്‍പ്പെടുത്തിയാണ് ആലോചന മുന്നോട്ടുപോകുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.