വേദനയിലൂടെയാണോ കടന്നുപോകുന്നത്, തീര്‍ച്ചയായും ദൈവം അതിന് പ്രതിഫലംതരുമെന്ന് ഈ തിരുവചനം ഉറപ്പ് നല്കുന്നു

വേദനയില്ലാത്ത ജീവിതമുണ്ടോ.. ഇല്ല എന്നുതന്നെയാണ് ഉത്തരം. എത്രയെത്ര സങ്കടങ്ങള്‍..വേദനകള്‍.. ജീവിതത്തിലെ ഓരോ തിരസ്‌ക്കരണവും നന്ദികേടും അപമാനവും വേദന തന്നെയാണ് സമ്മാനിക്കുന്നത്. എന്നാല്‍ ഈ വേദനകള്‍ക്കപ്പുറം സന്തോഷം കടന്നുവരുമോ.. അപമാനം തുടച്ചുനീക്കുമോ.. വേദന ശമിക്കുമോ.. ഉവ്വ് എന്നാണ് അതിനുള്ള ഉത്തരം. ഏശയ്യയുടെ പുസ്തകം 49:13 പറയുന്നത് ഇങ്ങനെയാണ്.

ആകാശമേ ആനന്ദഗാനമാലപിക്കുക. ഭൂമിയേ ആര്‍ത്തുവിളിക്കുക. മലകളേ ആര്‍ത്തുപാടുക. കര്‍ത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്റെ ജനത്തോട് അവിടുന്ന് കരുണ കാണിക്കും.

ഈ തിരുവചനത്തില്‍ നമുക്ക് വിശ്വസിക്കാം. ആശ്വസിക്കാം. ദൈവം നമ്മോട് കരുണ കാണിക്കും. അവിടുന്ന് നമ്മെ ആശ്വസിപ്പിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.