യാസ് ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കത്തോലിക്കാ രൂപത

ബാലസോര്‍: ഒഡീഷയില്‍ ദുരിതം വിതച്ച യാസ് ചുഴലിക്കാറ്റിന്റെ ഇരകള്‍ക്ക് ആശ്വാസവുമായി ബാലസോര്‍ രൂപത. കോവിഡ് 19 ന്റെ ദുരിതം വിട്ടൊഴിയും മുമ്പ് ജനത ചുഴലിക്കാറ്റിന് ഇരകളായിരിക്കുകയാണ്. ഇവിടെ നിന്നുള്ള കാഴ്ചകള്‍ ഹൃദയഭേദകമാണെന്ന് രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ലിജോ ജോര്‍ജ് പറഞ്ഞു. ബിഷപ്‌സ് ഹൗസിലും കോണ്‍വെന്റിലും ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മരങ്ങള്‍ കെട്ടിടത്തിന് മുകളിലേക്ക് വീണിരിക്കുകയാണ്. കൃഷ്ണചന്ദ്രപ്പൂരിലെ സെന്റ് മേരീസ് ബോയ്‌സ് ഹോസ്റ്റലില്‍ നൂറുകണക്കിന് ആളുകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഫാ. ജോജോ ചക്കാലമറ്റത്ത് വിശദീകരിച്ചു.

പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. ജനങ്ങളുടെ ദുരിതം എന്ന് അവസാനിക്കുമെന്ന് പറയാനാവില്ല. അദ്ദേഹം പറയുന്നു. ഈ ദുരിതങ്ങള്‍ക്കിടയിലും വൈദികരുടെ സ ാന്നിധ്യവും സേവനവും ഏറെ ആശ്വാസകരമാണെന്ന് ചുഴലിക്കാറ്റിന്റെ ഇരകള്‍ സാക്ഷ്യപ്പെടുത്തുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.