ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ യുവജന ധ്യാനവും, യൂത്ത് ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമും സെപ്റ്റംബർ 12 ,13 തീയതികളിൽ

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ യുവജനങ്ങൾക്കായി രൂപതാ എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12, 13 തീയതികളിൽ യുവജന ധ്യാനവും, യൂത്ത് ട്രെയിനിങ്ങും നടത്തുന്നു. ‘എക്സോഡസ്’ എന്ന് പേര് നൽകിയിരിക്കുന്ന യൂത്ത് റിട്രീറ്റിന് ഓസ്‌ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതയിലെ “ഹെവൻലി ഹോസ്റ്റ്സ്” ടീമാണ് നേതൃത്വം നൽകുക. യുവജനങ്ങൾക്കായുള്ള പ്രത്യേക പ്രാർഥനകാലും, പഠന പരിശീലന പരിപാടികളും യുവജന ധ്യാനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ വ്യക്തികൾ ആയിരിക്കും ക്‌ളാസുകൾക്കും, പരിശീലനപരിപാടികൾക്കും നേതൃത്വം നൽകുന്നത്.

രൂപതയിലെ പതിനഞ്ചു വയസിനു മുകളിൽ പ്രായമുള്ള (ജി.സി.എസ്. ഇ മുതൽ ) എല്ലാ യുവതീ യുവാക്കളെയും ആണ് പന്ത്രണ്ടാം തീയതി നടക്കുന്ന യുവജന ധ്യാനത്തിലേക്കു പ്രതീക്ഷിക്കുന്നത്. രാവിലെ പത്തു മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പതിമൂന്നാം തീയതി രാവിലെ പത്തു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന യൂത്ത് ട്രെയിനിങ് പ്രോഗ്രാമിൽ രൂപതയിലെ വിവിധ എസ്.എം. വൈ.എം യൂണിറ്റുകളിലെ യുവജനനേതാക്കളാണ് പങ്കെടുക്കുന്നത്.

ഈ രണ്ടു പ്രോഗ്രാമുകളിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അതാതു മിഷനുകളിലെ /ഇടവകളിലെ എസ്.എം.വൈ.എം ലീഡേഴ്‌സ് മുഖേനയോ ,അനിമേറ്റേഴ്‌സ് മുഖേനയോ, വൈദികർ മുഖേനയോ രെജിസ്ട്രേഷൻ നടത്തേണ്ടതാണെന്നു എസ്. എം.വൈ.എം രൂപത ഡയറക്ടർ റെവ. ഫാ. ഫാൻസ്വാ പത്തിൽ അറിയിച്ചു .

പ്രോഗ്രാമിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ. Fr Fanzuva Pathil, Mob: 07309049040 https://us02web.zoom.us/webinar/register/WN_MLQ-QRZxQU-V7Jfinv78pw

ഫാ. ടോമി എടാട്ട്

പിആർഒമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.