കാമറൂണ്‍: ആഭ്യന്തരയുദ്ധം കൊണ്ട് സമാധാനരഹിതമായ കാമറൂണില്‍ കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കി വൈദികരെയും കന്യാസ്ത്രീകളെയും അല്മായരെയും തട്ടിക്കൊണ്ടുപോയി. അഞ്ചു വൈദികരെയും ഒരു കന്യാസ്ത്രീയെയും രണ്ട് അല്മായരെയുമാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
മാംമ്‌ഫെ രൂപതയിലെ സെന്റ് മേരിസ് കത്തോലിക്കാ ദേവാലയമാണ് അഗ്നിക്കിരയായത്. ബാമെന്‍ഡ എക്ലേസിയാസ്റ്റിക്കല്‍പ്രോവിന്‍സ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വലിയനടുക്കവും സങ്കടവുമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെപ്രസ്താവനയില്‍ അപലപിച്ചു.
2017 മുതല്‍ കാമറൂണില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. 2014 മുതല്‍ അഞ്ചുലക്ഷത്തോളംപേരാണ് കാമറൂണില്‍ ന ിന്ന് പലായനം ചെയ്തിരിക്കുന്നത്. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെയാണ് ആക്രമണങ്ങള്‍ കൂടുതല്‍ എന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്.
ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും ക്രൈസ്തവരാണ്. 25 -30 ശതമാനമാണ് മുസ്ലീം പ്രാതിനിധ്യം.