Sunday, October 13, 2024
spot_img
More

    സിംഗപ്പൂർ കത്തോലിക്കാ സഭ വളർച്ചയുടെ പാതയിൽ

    ഏഷ്യയിലും ഓഷ്യാനിയയിലും വിപുലമായ പര്യടനത്തിൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന അവസാന രാജ്യമാണ് സിംഗപ്പൂർ. ബുദ്ധമതത്തിൻ്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, സിംഗപ്പൂരിൽ ഏറ്റവും കൂടുതൽ വളരുന്ന മതമാണ് കത്തോലിക്കാ മതം,

    പരിശുദ്ധ പിതാവ് ഇപ്പോൾ സന്ദർശിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂരിലെ കത്തോലിക്കാ സഭയുടെ ഉത്ഭവം, 16-ാം നൂറ്റാണ്ടിൽ സെൻ്റ് ഫ്രാൻസിസ് സേവ്യറിനൊപ്പം മലേഷ്യയിൽ എത്തിയ ആദ്യത്തെ മിഷനറിമാരുമായി അടുത്ത ബന്ധമുള്ളതാണ്.

    മലേഷ്യയുടെ എറ്റവും അറ്റത്താണ് സിംഗപ്പൂർ സ്ഥിതിചെയ്യുന്നത്, ഒരു ഇടുങ്ങിയ കടലിടുക്ക് കൊണ്ട് മാത്രം വേർതിരിക്കുന്ന ഒരു ദ്വീപ്.

    1545-ൽ സിംഗപ്പൂരിൽ നിന്ന് ഏകദേശം 150 മൈൽ അകലെയുള്ള തെക്കുപടിഞ്ഞാറൻ മലേഷ്യയിലെ മലാക്കയിൽ മിഷനറി വിശുദ്ധൻ എത്തി, മൂന്ന് വർഷത്തിന് ശേഷം ഈ പ്രദേശം ഗോവ അതിരൂപതയുടെ ആശ്രിത രൂപതയായി മാറി,

    1819-ൽ സിംഗപ്പൂർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധികാരപരിധിയിൽ വന്നപ്പോൾ അത് പുനഃസ്ഥാപിക്കുന്നതുവരെ ഡച്ച് കാൽവിനിസ്റ്റ് അധിനിവേശത്തിൻ കീഴിൽ കത്തോലിക്കാ മതം നിരോധിച്ചിരുന്നു.
    1821-ൽ, മിഷനറിമാർ ദ്വീപിൽ വരുകയും അവിടെ 12 കത്തോലിക്കരുടെ ഒരു സംഘത്തെ കണ്ടെത്തുകയും ചെയ്തു. അത് 17 വർഷത്തിനുള്ളിൽ 500 ആയി വളർന്നു. ആ സമയങ്ങളിൽ തന്നെ പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റിയിലെ അംഗങ്ങളും അവിടെ എത്തി പള്ളികളും സ്കൂളുകളും സ്ഥാപിച്ചു.

    ഫ്രെഞ്ച് മിഷനറി ജീൻ മേരി ബ്യൂറൽ ഗുഡ് ഷെപ്പേർഡ് കത്തീഡ്രൽ, ക്രിസ്ത്യൻ സ്‌കൂളിലെ ബ്രദേഴ്‌സ് നടത്തുന്ന ആൺകുട്ടികളുടെ സ്‌കൂൾ, സിസ്റ്റേഴ്‌സ് ഓഫ് ദി ചൈൽഡ് ജീസസ് നടത്തുന്ന ഗേൾസ് സ്‌കൂൾ എന്നിവയുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചു.

    പരിശുദ്ധ സിംഹാസനവും പോർച്ചുഗലും തമ്മിലുള്ള പഴയ സംഘർഷത്തെത്തുടർന്ന് അന്നത്തെ മലാക്ക രൂപതയിലെ കത്തോലിക്കർ തുടക്കം മുതൽ രണ്ട് അധികാരപരിധികളായി വിഭജിക്കപ്പെട്ടു, അത് 1886 വരെ ഒരു പുതിയ കോൺകോർഡേറ്റ് ഒപ്പിടുന്നതുവരെ പരിഹരിക്കപ്പെട്ടില്ല.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!