ഒക്ടോബർ 31 -സെൻ്റ് ഫോർട്ടിലെ അത്ഭുതം, ഷാർട്ര, ഫ്രാൻസ് (1116)
ആശ്രമാധിപതി ഓർസിനി എഴുതി: “1116-ൽ, ഷാർട്ര പള്ളിയിലുള്ള സെൻ്റ് ഫോർട്ടിലെ കിണറ്റിൽ വീണ ഒരു ഗായകനെ മാതാവ് രക്ഷിച്ചു. അവൻ കിണറ്റിലായിരുന്ന സമയമത്രയും, ദൈവാലയത്തിൽ മുഴങ്ങുന്ന പൊതു പ്രാർത്ഥനകൾക്ക് മാലാഖമാർ ഉത്തരം നൽകുന്നത് അവൻ കേട്ടു; ആഘോഷപൂർവ്വകമായ പരിശുദ്ധ കുർബാനയിലും യാമ പ്രാർത്ഥനകളിലും ആലപിക്കുന്ന Dominus Vobiscum ( Lord is with you /ദൈവം നിന്നോട് കൂടെ) എന്നതിന് ഗായകസംഘം ഒരിക്കലും ഉറക്കെ ഉത്തരം നൽകില്ല എന്ന ആചാരം ഷാർട്രയിൽ അങ്ങനെ ഉടലെടുത്തു.
പതിനൊന്നാം നൂറ്റാണ്ടിൽ ഒരു വലിയ ഭൂഗർഭ ഗുഹയിലാണ് ഷാർട്ര കത്തീഡ്രൽ നിർമ്മിച്ചിരിക്കുന്നത്. ഗുഹാഗൃഹം അസാധാരണമാം വിധം വലുതാണെന്നുള്ളത് ഷാർട്ര കത്തീഡ്രലിൻ്റെ മധ്യഭാഗം എങ്ങനെ ഇത്ര വിശാലമായി എന്നതിന് വിശദീകരണം നൽകുന്നു.
ഔർ ലേഡി ഓഫ് സെൻ്റ് ഫോർട്ട്
ലോക്കസ് ഫോർട്ടിസ് അല്ലെങ്കിൽ ശക്തമായ സ്ഥലം എന്ന പുരാതന നാമത്തിൽ നിന്നാണ് സെന്റ് ഫോർട്ടിലെ കിണറിന് ആ പേര് കിട്ടിയത്. പഴയ, ചെറിയ പള്ളിക്ക് സമീപം പുറത്താണ് അത് സ്ഥിതി ചെയ്തിരുന്നത്. 858ൽ രക്തസാക്ഷികളായ സെൻ്റ് ആൾട്ടിനെയും സെൻ്റ് ഇയോദൾദിന്റെയും
മൃതദേഹങ്ങൾ അവിടെക്കാണ് എറിഞ്ഞിരുന്നത്. ഏകദേശം പതിനേഴാം നൂറ്റാണ്ടിൽ കിണറിൽ വെള്ളം നിറഞ്ഞതായിരുന്നു. 1901ൽ ഭൂമി മാറിപ്പോയതു കൊണ്ട് പക്ഷെ അത് വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു
ആരെങ്കിലും കിണർ മറികടന്ന് നടപ്പ് തുടർന്നാൽ, ഷാർട്രയിൽ ആദ്യമായി ക്രിസ്ത്യാനികൾ വന്നപ്പോൾ സാക്ഷ്യം വഹിച്ചത് അവരും കാണും. അവർ അവിടെ ഒരു സിംഹാസനത്തിൽ ഒരു സ്ത്രീ മടിയിൽ കുഞ്ഞുമായി ഇരിക്കുന്ന രൂപം കാണും. പൂർവികർ ആരാധിച്ച രൂപം. കന്യക ഗർഭം ധരിച്ചു പുത്രനെ പ്രrസവിക്കുമെന്ന ഏശയ്യ പ്രവചനം അവർ അറിഞ്ഞിരുന്നെന്നു തോന്നും.
പതിനേഴാം നൂറ്റാണ്ടിൽ ആ തിരുസ്വരൂപത്തെ ഇങ്ങനെ വിവരിച്ചു:
“കന്യക ഒരു കസേരയിൽ ഇരിക്കുന്നു, അവളുടെ പുത്രൻ അവളുടെ മടിയിൽ ഇരുന്നു കൊണ്ട് വലതു കൈകൊണ്ട് അനുഗ്രഹത്തിൻ്റെ അടയാളം നൽകുന്നു. ഇടതുകൈയിൽ അവൻ ഒരു ഗോളം പിടിച്ചിരിക്കുന്നു. അവന്റെ തലയിൽ മുടിയില്ലെന്ന് തോന്നുമാറ്. മുടി വളരെ ചെറുതാണ്. ബെൽറ്റ് കൊണ്ട് ഉറപ്പിച്ചിട്ടുള്ള ചേർന്നു കിടക്കുന്ന വസ്ത്രം അവൻ ധരിച്ചിരിക്കുന്നു. അവൻ്റെ മുഖവും കൈകളും കാലുകളും നഗ്നമാണ്, അവ തിളങ്ങുന്ന ചാരവും കറുപ്പും നിറത്തിലുള്ളതാണ്”.
കന്യക ഒരു ചാസുബിളിൻ്റെ ആകൃതിയിലുള്ള ഒരു പുരാതന മേലങ്കി ആണ് ധരിച്ചിരിക്കുന്നത്. അവളുടെ മുഖം ഓവൽ ആകൃതിയിലാണ്, തികഞ്ഞ നിർമ്മിതി, അതേ തിളങ്ങുന്ന കറുപ്പ് നിറം. അവളുടെ കിരീടം വളരെ ലളിതമാണ്, മുകളിൽ മാത്രം പൂക്കളും ചെറിയ ഇലകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവളുടെ കസേര ഒരു അടി വീതിയുള്ളതാണ്, നാല് ഭാഗങ്ങൾ പുറകിൽ പരിപാവനമായി കൊത്തിയെടുത്തതാണ്. പ്രതിമയ്ക്ക് ഇരുപത്തിയൊമ്പത് ഇഞ്ച് ഉയരമുണ്ട്”.
ശ്രദ്ധേയമായ ഒരു കാര്യം മഡോണയുടെ കണ്ണുകൾ അടഞ്ഞിരിക്കുമ്പോൾ ദിവ്യ ശിശുവിൻ്റെ കണ്ണുകൾ തുറന്നിരിക്കുന്നു എന്നുള്ളതാണ് .സിസിൽ ഹെഡ്‌ലാമിൻ്റെ അഭിപ്രായത്തിൽ, ഇതുകൊണ്ട് പ്രവാചകർ ഉദ്ദേശിച്ചത് “വിശ്വാസം ഇപ്പോഴും അന്ധകാരത്തിലാണെന്നും അവർ വണങ്ങുന്ന അവൾ ഇതുവരെ ജനിച്ചിട്ടില്ലെന്നും സൂചിപ്പിക്കാനായിരുന്നു. എന്നാൽ സമയത്തിന്റെ പൂർണതയിൽ അവൾ അമാനുഷികമായി ഗർഭം ധരിച്ച് പ്രസവിക്കാൻ പോകുന്ന കുട്ടിയുടെ കണ്ണുകൾ തുറന്നിരുന്നു, കാരണം അവൻ ആദിയും അന്ത്യവുമില്ലാതെ എല്ലാ കാലത്തിന്റെയും എല്ലാ അസ്തിത്വത്തിൻ്റെയും കാഴ്ചക്കാരനാണ് “.
1793-ൽ ഫ്രഞ്ച് വിപ്ലവ ഭീകരതയുടെ കാലത്ത് അഗ്നിക്കിരയാക്കുന്നത് വരെ ആ രൂപം നൂറ്റാണ്ടുകളോളം നിലനിന്നു. തങ്ങളുടെ കത്തീഡ്രൽ സംരക്ഷിക്കാൻ ആളുകൾ തുനിഞ്ഞിറങ്ങി , അതിനാൽ ഷാർട്ര കത്തീഡ്രൽ നശിപ്പിക്കപ്പെട്ടില്ല, എന്നിരുന്നാലും 1857 വർഷം വരെ ആ ഗുഹാഗൃഹം ഒരു വെയർഹൗസായി ഉപയോഗിക്കപ്പെട്ടു. തിരുസ്വരൂപത്തിന് പകരം ഇപ്പോൾ ഗുഹാഗൃഹത്തിൽ കാണാൻ കഴിയുന്ന പകർപ്പാണുള്ളത്.