പ്രാര്‍ത്ഥന എല്ലായ്‌പ്പോഴും നിശ്ശബ്ദമാവേണ്ടതുണ്ടോ? ഒരിക്കലും എല്ലാ പ്രാര്‍ത്ഥനകളും നിശ്ശബ്ദത ആവശ്യപ്പെടുന്നില്ല. ഉദാഹരണത്തിന് വിശുദ്ധ കുര്‍ബാന, വിശ്വാസികള്‍ ഒരുമിച്ചുള്ള ജപമാല പ്രാര്‍ത്ഥന ഇവയെല്ലാം ശബ്ദമയമായ പ്രാര്‍ത്ഥനകളാണ്.
എന്നാല്‍ വ്യക്തിപരമായ സൈലന്റ് പ്രെയറിന് നിശ്ശബ്ദത ആവശ്യവുമാണ്. ആന്തരികവും ബാഹ്യവുമായ വിധത്തിലുള്ള എല്ലാവിധ ശബ്ദകോലാഹലങ്ങളില്‍ നിന്നും മനസ്സിനെ മാറ്റിനിര്‍ത്തേണ്ടതുണ്ട് നിശ്ശബ്ദമായ പ്രാര്‍ത്ഥനനടത്താനാണ് കൂടുതല്‍ ബുദ്ധിമുട്ട്. കാരണം അത് നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും നിയന്ത്രണവും ഏകാഗ്രതയും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്.
വാക്കുകളില്ല, വര്‍ത്തമാനങ്ങളില്ല. തികച്ചും ഏകാന്തമായ, ധ്യാനനിമഗ്നമായ പ്രപ്രാര്‍ത്ഥനയാണ് സൈലന്റ് പ്രെയര്‍.
അതുകൊണ്ട് ഓരോ പ്രാര്‍ത്ഥനകളും അതിന്റെതായ പ്രാധാന്യവും സ്ഥാനവും മനസ്സിലാക്കി പ്രാര്‍ത്ഥിക്കുക. ഏതുപ്രാര്‍ത്ഥനയായിരിക്കുമ്പോഴും അത് ആത്മാര്‍ത്ഥമായിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.