Wednesday, October 30, 2024
spot_img
More

    ഭൂതോച്ചാടകരുടെയും ഭൂതാവേശിതരുടെയും മാധ്യസ്ഥനായ വിശുദ്ധനെക്കുറിച്ചറിയാമോ?

    ഭൂതോച്ചാടകരുടെയും ഭൂതാവേശിതരായ വ്യക്തികളുടെയും മധ്യസഥനായ വിശുദ്ധനാണ് ബ്രൂണോ. കാര്‍ത്തൂസിയന്‍ ഓര്‍ഡറിന്റെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം. വിശുദ്ധിയുടെയും പുണ്യങ്ങളുടെയും പേരില്‍ ഏറെ പ്രശസ്തനായിരുന്നു ഈ വിശുദ്ധന്‍.

    എന്തുകൊണ്ടാണ് ബ്രൂണോയെ ഭൂതോച്ചാടകരുടെ പ്രത്യേകമധ്യസ്ഥനായി സഭ വണങ്ങുന്നത്? നിരവധി കഥകള്‍ ഇതു സംബന്ധിച്ചുണ്ട്. അതില്‍ ചിലത് പറയാം.

    അധ്യാപകനായിരുന്ന റെയ്മണ്ടിന്റെ ശവസംസ്‌കാരശുശ്രൂഷയുമായി ബന്ധപ്പെട്ടതാണ് അതിലെ ഒരു കഥ. റെയ്മണ്ടിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ബ്രൂണോ അദ്ദേഹത്തെ ഉയിര്‍പ്പിച്ചു. പൊതുവെ നല്ലൊരു വ്യക്തിയായിട്ടാണ് റെയ്മണ്ട് അറിയപ്പെട്ടിരുന്നത്. പക്ഷേ അദ്ദേഹത്തിന് ചില രഹസ്യപാപങ്ങളുണ്ടായിരുന്നു. ഈ പാപം മൂലം അദ്ദേഹം നരകത്തിലേക്ക് പോകുമെന്ന് ബ്രൂണോയ്ക്ക് അറിയാമായിരുന്നു. അതൊഴിവാക്കാനാണ് ബ്രൂണോ റെയ്മണ്ടിനെ ഉയിര്‍പ്പിച്ചത്.നല്ല ജീവിതം നയിച്ച് അദ്ദേഹത്തിന് സ്വര്ഗ്ഗം നേടിക്കൊടുക്കാന്….

    മറ്റൊരു കഥ ഇങ്ങനെയാണ്. ഒരു സ്ത്രീയെ പിടികൂടിയ സാത്താനികശക്തിയെ ബ്രൂണോ അത്ഭുതകരമായി പുറത്താക്കി. ഈ സംഭവത്തെ തുടര്‍ന്നാണ് ബ്രൂണോ ഭൂതോച്ചാടകരുടെ മാധ്യസ്ഥനായത്.
    ബ്രൂണോയുടെ ജീവിതവിശുദ്ധി നാരകീയ ശക്തികളെ എതിര്‍ത്തുതോല്പിക്കുന്നതിന് ഇടയാക്കിയിരുന്നു. അതുകൊണ്ടാണ് ഇദ്ദേഹത്തെ ഭൂതോച്ചാടകരുടെ മധ്യസ്ഥനായി വണങ്ങുന്നതെന്നും പറയപ്പെടുന്നു.

    കാരണം എന്തായാലും സ്വര്‍ഗ്ഗത്തില്‍ അത്ഭുതകരമായ മാധ്യസ്ഥശക്തിയുള്ള വിശുദ്ധനാണ് ബ്രൂണോ. ഏതെങ്കിലുമൊക്കെ വിധത്തിലുള്ള നാരകീയ ശക്തികള്‍ നമ്മെ അലട്ടുന്നതായി തോന്നുന്നുവെങ്കില്‍ ബ്രൂണോയുടെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!