ഹോങ് ഹ: രണ്ടു നൂറ്റാണ്ടുകള്‍ക്ക് ശേഷം വിയറ്റ്‌നാമില്‍ പുതിയ കത്തോലിക്കാ ദേവാലയം കൂദാശചെയ്തു. കിം ഡോങ് ജില്ലയിലാണ് സെന്റ് ജോസഫ് ചര്‍ച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഹാനോയി ആര്‍ച്ച് ബിഷപ് ജോസഫ് വു വാനും ലാങ് സോണ്‍ ബാങ്ക് രൂപതയിലെ ബിഷപ് ജോസഫ് ചൗവും കൂദാശകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികരായിരുന്നു. നൂറോളം വൈദികരും വിശുദ്ധബലിയില്‍ പങ്കെടുത്തു.
വിയറ്റ്‌നാമിലെ സുവിശേഷവല്‍ക്കരണത്തില്‍ ക്രിയാത്മകമായ മാറ്റത്തിന്റെ സൂചനയായിട്ടാണ് പുതിയ ദേവാലയത്തിന്റെ സ്ഥാപനത്തെ ആര്‍ച്ച് ബിഷപ് ചടങ്ങില്‍ വിശേഷിപ്പിച്ചത്.
വിദേശമിഷനറിമാരാണ് വിയറ്റ്‌നാമില്‍ സുവിശേഷം പ്രചരിപ്പിച്ചത്. 18 ാം നൂറ്റാണ്ടിലായിരുന്നു അത്.