മാലാഖമാരുടെ സഹായം ജീവിതത്തില്‍ തിരിച്ചറിഞ്ഞിട്ടുള്ളവരാണ് നാം ഓരോരുത്തരും. എന്നാല്‍ അവരെ എന്തുകൊണ്ടാണ് നമ്മുടെ സംരക്ഷരായി നല്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കിയിട്ടുണ്ടോ?
നിന്‌റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും എന്നാണല്ലോ തിരുവചനം പറയുന്നത്. ആധ്യാത്മികജീവിതത്തില്‍ സജീവമായപങ്കുവഹിക്കുന്നവരാണ് മാലാഖമാരെന്ന് തിരുവചനത്തില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട്. മാലാഖമാര്‍ ദൈവത്തോടും ഈശോയോടും പാലിക്കുന്ന ബന്ധത്തെ അടിസ്ഥാനമാക്കിയാണ് നാം അവരോടും ബന്ധം പുലര്‍ത്തേണ്ടത്.
മാലാഖമാര്‍ ദൈവത്തിന്റെ മഹത്വത്തെയും പരിപൂര്‍ണ്ണതകളയും പ്രകാശിപ്പിക്കുന്ന കണ്ണാടികള്‍ ആയതിനാല്‍ മാലാഖമാരില്‍ നാം ദൈവത്തെയാണ് സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍ ഈശോയോട് ചേര്‍ന്നാണ് ദൈവത്തെ സ്തുതിക്കുന്നത്. മാലാഖമാര്‍ നമ്മുടെവിശുദ്ധീകരണം വളരെ താല്പര്യത്തോടെ ആഗ്രഹിക്കുന്നവരാണ്, മാലാഖമാരെ നാമും വരപ്രസാദത്തില്‍ പങ്കുകാരാണ്.
മാലാഖമാര്‍ നമ്മുടെ വിശുദ്ധീകരണം അത്യധികം ആഗ്രഹിക്കുന്നവരാണ്. മാലാഖമാരെ പോലെ നമ്മളും ഈശോയോട് ചേര്‍ന്ന് ദൈവത്തെസ്തുതിച്ചുകൊണ്ട് സ്വര്‍ഗ്ഗഭാഗ്യത്തില്‍ പങ്കാളികളാകണമെന്നും അവരാഗ്രഹിക്കുന്നുണ്ട്.