Wednesday, January 15, 2025
spot_img
More

    പരിശുദ്ധ അമ്മയെ ബഹുമാനിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം

    പരിശുദ്ധ അമ്മ നമ്മുടെ മധ്യസ്ഥയാണ്. അതോടൊപ്പം സാര്‍വത്രിക മധ്യസഥയും. മാതാവിന്റെ മാധ്യസ്ഥത്തിന്റെ അടിസഥാനം പിതാവിന്റെ ഹിതത്തിന് പരിപൂര്‍ണ്ണമായി വിധേയയായതുമൂലം അവള്‍ക്ക്‌ലഭിച്ച യോഗ്യതയാണ്. ഒരമ്മയ്ക്കുള്ള അവകാശത്തോടുകൂടി ക്രിസ്തുവിന്റെ യോഗ്യതകളുടെ സമ്പത്ത് മറിയം വിതരണം ചെയ്യുന്നുവെന്നാണ് വിശുദ്ധ പത്താം പീയൂസ് പറയുന്നത്.

    സ്വര്‍ഗ്ഗത്തിന്റെ വാതില്‍ എന്ന് വി.അപ്രേം മറിയത്തെ വിശേഷിപ്പിക്കാന്‍ കാരണമായിരിക്കുന്നതും മറിയത്തിന്റെ മാധ്യസ്ഥശക്തിയാണ്. ദൈവം ബഹുമാനിച്ച വ്യക്തിയാണ് മറിയം.അതുകൊണ്ട് മറിയത്തെ നാംഎത്രകണ്ട് ബഹുമാനിച്ചാലും അത് അധികമാവുകയില്ലെന്ന് കര്‍ദിനാള്‍ ന്യൂമാന്‍ പറയുന്നു.

    പരിപൂര്‍ണ്ണമായആശ്രയബോധമാണ് നമുക്ക് മാതാവിനോട് ഉണ്ടാകേണ്ടത്. പുത്രസഹജമായ സ്‌നേഹമാണ് അമ്മ നമ്മോട് പ്രകടിപ്പിക്കുന്നത്. മാതാവിനെ എങ്ങനെ ബഹുമാനിക്കണം എന്നൊരു സംശയംനമ്മളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിരിക്കും. മാതാവിനെ ബഹുമാനിക്കാനുള്ള ഏററവും പറ്റിയ മാര്‍ഗ്ഗം അമ്മയെ അനുകരിക്കുക എന്നതാണ്.

    ഈശോ കഴിഞ്ഞാല്‍ നമ്മുടെ അനുകരണത്തിന് വിഷയമാകേണ്ടത് പരിശുദ്ധ മറിയമാണ്. മറിയത്തിന്റെ താല്പര്യങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം നാം വ്യാപാരങ്ങളില്‍ ഏര്‍പ്പെടേണ്ടത്. എല്ലാകാര്യങ്ങളിലും മാതാവിന്റെ സഹായം തേടുകയും മാതാവില്‍ ആശ്രയിക്കുകയും വേണം. അതിന് നാം പൂര്‍ണ്ണമായി മാതാവിന്റെ അടിമയായി സമര്‍പ്പിക്കുക

    . മാതാവു വഴി എല്ലാം ദൈവത്തിന് സമര്‍പ്പിക്കുക. നമ്മുടെ ശരീരത്തെ അതിന്റെ ഇന്ദ്രിയങ്ങളോടൂകടി മാതാവിന് സമര്‍പ്പിക്കുക. അമ്മയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും നാം ചെയ്യാതിരിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!