Friday, October 18, 2024
spot_img
More

    2022 ല്‍ ക്രൈസ്തവ മതപീഡനം രൂക്ഷമായേക്കും, ഇന്ത്യയും പട്ടികയില്‍

    ക്രൈസ്തവ മതപീഡനം ഈവര്‍ഷം കൂടുതല്‍ രൂക്ഷമായേക്കുമെന്ന് അന്താരാഷ്ട്ര മുന്നറിയിപ്പ്. ഇസ്ലാമിക തീവ്രവാദമാണ് ഇതില്‍ മുമ്പന്തിയില്‍ നില്ക്കുന്നത്. ആഫ്രിക്കയിലെ സഹേല്‍ പ്രവിശ്യയും അഫ്ഗാനിസ്ഥാനും കേന്ദ്രമാക്കിയായിരിക്കും ഇസ്ലാമിക തീവ്രവാദം ശക്തമാകുന്നതെന്ന് സൂചനകള്‍ പറയുന്നു.

    ഇന്ത്യയിലും നോര്‍ത്ത് കൊറിയയിലും സ്ഥിതിഗതികള്‍ വഷളാകുമെന്നും മുന്നറിയിപ്പുണ്ട്. ആഫ്രിക്കയില്‍ നൈജീരിയ മാത്രമല്ല സഹേല്‍ പ്രവിശ്യ മുഴുവന്‍ ഇസ്ലാമിക തീവ്രവാദം വര്‍ദ്ധിക്കുമെന്നാണ് സൂചന. ഇന്ത്യയിലും നോര്‍ത്ത് കൊറിയായിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം വര്‍ദ്ധിക്കും. പ്രെസിക്യൂഷന്‍ ട്രെന്‍ഡ്‌സ് 2022 റിപ്പോര്‍ട്ടില്‍ പറയുന്നു. ബുര്‍ക്കിനോ ഫാസോ,കാമറൂണ്‍, ചാന്ദ്, ദ ഗാംബിയ, മൗറീഷ്യാനിയ, മാലി, നൈഗര്‍, നൈജീരിയ, സെനെഗെല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സഹേല്‍ പ്രവിശ്യ. ബുര്‍ക്കിനോ ഫാസോയിലെ സ്ഥിഗതികള്‍ നൈജീരിയായ്ക്ക് തുല്യമാണ്. 2021 ല്‍ ബുര്‍ക്കിനോഫാസോ കേന്ദ്രീകരിച്ച് ജിഹാദികള്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.

    ബോംബാക്രമണം, തട്ടിക്കൊണ്ടുപോകല്‍, സ്‌കൂളുകള്‍ കത്തിക്കല്‍, എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. ഇതേ സാഹചര്യം 2022 ലും തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ജനുവരി മുതല്‍ അല്‍ ക്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും വെസ്റ്റ് ആഫ്രിക്ക കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. മെയ് മാസത്തില്‍ മാമ്മോദീസാ ചടങ്ങില്‍ 15 ക്രൈസ്തവരെ ഈ ഭീകരസംഘടന കൊന്നൊടുക്കിയിരുന്നു. ഫുലാനികള്‍ 50ലേറെ ഗ്രാമങ്ങള്‍ നശിപ്പിച്ചു.

    അയ്യായിരത്തോളം ക്രൈസ്തവര്‍ ഭവനരഹിതരായിത്തീര്‍ന്നിട്ടുമുണ്ട്. അഫ്ഗാനിസ്ഥാനും നോര്‍ത്ത് കൊറിയായും നേരത്തെ തന്നെ ക്രൈസ്തവര്‍ക്ക് ഭീകരസ്വപ്‌നമായിരുന്നു. അത് തുടരുമെന്നാണ് ക്രൈസ്തവ ലോകം ആശങ്കപ്പെടുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!