കോതമംഗലം: അക്കപ്പെല്ല പാടി സിഎംസി സന്യാസിനിമാര്‍ വൈറലാകുന്നു. നിത്യവിശുദ്ധയാം കന്യാമറിയമേ എന്ന ഗാനമാണ് അക്കപ്പെല്ല ശൈലിയില്‍ ഇവര്‍ ആലപിച്ചത്.
കോതമംഗലം പാവനാത്മാ പ്രൊവിന്‍സിലെ സന്യാസിനിമാരാണ് അക്കപ്പെല്ലയിലൂടെ ശ്രദ്ധേയരായിരിക്കുന്നത്.
സിഎംസിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ സിഎംസി വിഷനിലാണ് ഗാനം റീലിസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സിഎംസി പുറത്തിറക്കിയ അക്കപ്പെല്ല വോള്യം ഒന്ന് ശ്രദ്ധ നേടിയിരുന്നു. യൂണിവേഴ്സല്‍ റിക്കാര്‍ഡ് ബുക്കിന്റെ ഗ്ലോബല്‍ അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. നന്മ നേരും അമ്മ യെന്ന ഗാനമാണ് കഴിഞ്ഞതവണ അവതരിപ്പിച്ചത്.
സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ 140 ട്രാക്കുകളിലായി വായ് കൊണ്ടും കൈ കൊണ്ടും മാത്രം പുറപ്പെടുവിക്കുന്ന ശബ്ദംഉപയോഗിച്ചുള്ള ഗാനാവിഷ്ക്കാരമാണ് അക്കപ്പല്ലെ.